വിയന്ന: പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ വിയന്ന അതിരൂപതയ്ക്കുള്ളില്‍ ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി പുതിയ ഇടവക സംവിധാനം നിലവില്‍ വന്നു.
അഞ്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഓസ്ട്രിയായിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന് 2025ലെ ക്രിസ്മസ് ദിനത്തില്‍ വിയന്നയില്‍ ലഭിച്ച പുതിയ ഇടവക സംവിധാനം ക്നാനായ സമൂഹത്തിന്റെ ഓസ്ട്രിയയിലെ കുടിയേറ്റചരിത്രത്തിലെ പ്രാധാന്യമുള്ള നാഴികക്കല്ലായി.
വിയന്ന അതിരൂപതയുടെ ആര്‍ച്ച്ബിഷപ് എമിരിത്തൂസും ഓസ്ട്രിയായിലെ പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയേറ്റിന്റെ പ്രസിഡന്റുമായ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്ബ്രണ് നല്കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഇടവക സംവിധാനം നിലവില്‍ വന്നത്.