x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രി​യ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന് ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്നു

ജോ​ബി ആ​ന്‍റ​ണി
Published: January 6, 2026 10:22 AM IST | Updated: January 6, 2026 10:22 AM IST

വി​യ​ന്ന: പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ ഓ​ര്‍​ഡി​ന​റി​യാ​റ്റി​ന്‍റെ കീ​ഴി​ല്‍ വി​യ​ന്ന അ​തി​രൂ​പ​ത​യ്ക്കു​ള്ളി​ല്‍ ക്നാ​നാ​യ ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ള്‍​ക്കാ​യി പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു.

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഓ​സ്ട്രി​യാ​യി​ലെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് 2025ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ വി​യ​ന്ന​യി​ല്‍ ല​ഭി​ച്ച പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഓ​സ്ട്രി​യ​യി​ലെ കു​ടി​യേ​റ്റ​ച​രി​ത്ര​ത്തി​ലെ പ്രാ​ധാ​ന്യ​മു​ള്ള നാ​ഴി​ക​ക്ക​ല്ലാ​യി.

വി​യ​ന്ന അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​രി​ത്തൂ​സും ഓ​സ്ട്രി​യാ​യി​ലെ പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ ഓ​ര്‍​ഡി​ന​റി​യേ​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷേ​ണ്‍​ബ്ര​ണ്‍ ന​ല്‍​കി​യ അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​ത്.

 

K-Rail Survey K-Rail Survey

വി​യ​ന്ന​യി​ലെ ഇ​തി​നോ​ട​കം രൂ​പീ​കൃ​ത​മാ​യ മ​റ്റ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ള്‍​ക്ക് സ​മാ​ന​മാ​യി, ക്‌​നാ​നാ​യ സ​ഭ​യ്ക്ക് ല​ഭി​ച്ച ഈ ​പു​തി​യ അം​ഗീ​കാ​രം ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

ഡി​സം​ബ​ര്‍ 25ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ് ദി​വ്യ​ബ​ലി​യി​ല്‍, ഓ​സ്ട്രി​യ​യി​ലെ പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. യൂ​റി കൊ​ളാ​സ പു​തി​യ ഇ​ട​വ​ക​യു​ടെ അം​ഗീ​കാ​ര​മാ​യ ഔ​ദ്യോ​ഗി​ക ഡി​ക്രി, ഓ​സ്ട്രി​യ​ന്‍ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ക​ട​വി​ലി​നും സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ട​ക്ക​ഞ്ചേ​രി​യി​ലി​നും കൈ​മാ​റി.

പു​തി​യ പാ​സ്റ്റ​റ​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ദ്യ ചാ​പ്ലി​ന്‍ ആ​യി ഫാ. ​ജി​ജോ ഇ​ല​വു​ങ്ക​ച്ചാ​ലി​ല്‍ നി​യ​മി​ത​നാ​യി. വി​യ​ന്നാ​യി​ലെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ ജി​ല്ല​യി​ലെ സ്റ്റ​ട്ട്‌​ലൗ​വി​ലാ​ണ് ഇ​ട​വ​ക​യു​ടെ ആ​സ്ഥാ​നം. പ​രി​ശു​ദ്ധ ക​ന്യ​മ​റി​യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക് ച​ർ​ച്ച് ഓ​സ്ട്രി​യ (സീ​റോ​മ​ല​ബാ​ർ) എ​ന്ന​റി​യ​പ്പെ​ടും.

ഓ​സ്ട്രി​യ​യി​ല്‍, പ്ര​ത്യേ​കി​ച്ച് വി​യ​ന്ന​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭാ സ​മൂ​ഹ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​നി​ഷ്ഠ​യ്ക്കും സ​ഭാ സാ​ന്നി​ധ്യ​ത്തി​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഈ ​പ്ര​ഖ്യാ​പ​ന​ത്തെ ക​ണ​ക്കാ​ക്കു​ന്ന​തി​ന്നു ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Knanaya catholics Vienna New Parish

Recent News

Up