Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewMahi

'കി​ട​പ്പാ​ടം കൈ​യേ​റി​യ​തി​ന് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു'; ന്യൂ ​മാ​ഹി കൊ​ല​ക്കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

മാ​ഹി: ന്യൂ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ഹി​പ്പാ​ലം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന​ടു​ത്ത് മു​ന​മ്പം സ്വ​ദേ​ശി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​ത് നി​സാ​ര പ്ര​ശ്ന​ത്തി​നെ​ന്ന് ന്യൂ​മാ​ഹി പോ​ലീ​സ്.

തി​രു​വ​ന​ന്ത​പു​രം മു​ന​മ്പം സ്വ​ദേ​ശി എ​ൻ. പ്ര​കാ​ശ​നെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ത​മി​ഴ്നാ​ട് ക​ള്ള​ക്കു​റി​ച്ചി വെ​ട്രി​പു​രം സ്വ​ദേ​ശി ല​ക്ഷ്മ​ണ​ൻ ക​രി​ങ്ക​ല്ല് കൊ​ണ്ട് കു​ത്തി​ക്കൊ​ന്ന​ത്.

അ​ഴി​യൂ​ർ, മാ​ഹി ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​യാ​ളാ​ണ് പ്ര​കാ​ശ​ൻ. ഇ​യാ​ൾ മാ​ഹി​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ക​ട തി​ണ്ണ​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങാ​റ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ല​ക്ഷ്മ​ണ​നും മാ​ഹി​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് അ​ല​ഞ്ഞു ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ള​ല്ല. ല​ക്ഷ്മ​ണ​ൻ സ്ഥി​ര​മാ​യി അ​ന്തി​യു​റ​ങ്ങു​ന്ന ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ൽ പ്ര​കാ​ശ​ൻ കി​ട​ന്ന പ്ര​തി​കാ​ര​ത്തി​നാ​ണ് കൊ​ല ന​ട​ത്തി​യ​ത്. രാ​ത്രി​യി​ൽ ല​ക്ഷ​മ​ണ​ൻ കി​ട​ക്കാ​ൻ വ​ന്ന​പ്പോ​ൾ പ്ര​കാ​ശ​ൻ ത​ന്‍റെ സ്ഥ​ലം കൈ​യേ​റി കി​ട​ന്ന​ത് ക​ണ്ടു.

എ​ഴു​ന്നേ​ൽ​ക്കാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലു​മാ​യി​രു​ന്നു. ല​ക്ഷ്മ​ണ​ൻ സ​മീ​പ​ത്ത് നി​ന്നും ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ൾ എ​ടു​ത്തു​വ​ന്ന് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രി​സ​ര​ത്തു​ള്ള​വ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ന്യൂ ​മാ​ഹി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

 

Latest News

Up