Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.
നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്‌വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.