x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രചിനും ലാഥത്തിനും സെഞ്ചുറി; വിൻഡീസിനെതിരേ കിവീസിന് കൂറ്റൻ ലീഡ്


Published: December 4, 2025 01:41 PM IST | Updated: December 4, 2025 01:41 PM IST

ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. മൂന്നാംദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 417 റൺസെന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിംഗ്സിലേതുൾപ്പെടെ നിലവിൽ 481 റൺസിന്‍റെ ലീഡാണ് കിവീസിനുള്ളത്. സ്കോർ: ന്യൂസിലൻഡ്- 231 & 414, വെസ്റ്റ് ഇൻഡീസ് - 167

21 റൺസുമായി വിൽ‌ യംഗും ആറു റൺസുമായി മൈക്കൽ ബ്രേസ്‌വെല്ലുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ നായകൻ ടോം ലാഥം (145), രചിൻ രവീന്ദ്ര (176) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം, ഡെവൺ കോൺവേ (37), കെയ്ൻ വില്യംസൺ (ഒമ്പത്) എന്നിവർക്ക് തിളങ്ങാനായില്ല.

വിൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജെ ഷീൽഡ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Tags : Rachin Ravindra Tom Latham NewZealand West Indies

Recent News

Up