Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Njalipuvan

ഞാലിപ്പൂവന്‍ സെഞ്ചുറിയടിച്ചു

കോ​​​ട്ട​​​യം: വി​​​പ​​​ണി​​​യി​​​ല്‍ ഞാ​​​ലിപ്പൂവ​​​ന്‍ പ​​​ഴ​​​ത്തി​​​ന്‍റെ വി​​​ല കു​​​തി​​​ക്കു​​​ന്നു. ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി ഏ​​​ത്ത​​പ്പ​​​ഴം, റോ​​​ബ​​​സ്റ്റ, പൂ​​​വ​​​ന്‍ പ​​​ഴം എ​​​ന്നി​​​വ​​​യൊ​​​ക്കെ വി​​​ല​​​യി​​​ടി​​​വു നേ​​​രി​​​ടു​​​മ്പോ​​​ഴും ഞാ​​​ലി​​​പ്പൂവ​​​ന്‍റെ വി​​​ല സെ​​​ഞ്ചു​​​റി​​​യ​​​ടി​​​ച്ചു മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യാ​​​ണ്. പ​​​ച്ച ഞാ​​​ലിപ്പൂ​​​വ​​​ൻ കു​​​ല​​​ക്കു കി​​​ലോ​​​ഗ്രാ​​​മി​​​നു 70 രൂ​​​പ വ​​​രെ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ഞാ​​​ലിപ്പൂവ​​​ന്‍ പ​​​ഴം ക​​​ട​​​ക​​​ളി​​​ല്‍ നി​​​ന്നും കി​​​ലോ​​​ഗ്രാ​​​മി​​​നു 105 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള വാ​​​ഴ​​​വി​​​ത്തു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​വ് ക​​​ര്‍ഷ​​​ക​​​രെ വ​​​ല​​​യ്ക്കു​​​ക​​​യാ​​​ണ്. ഇ​​​പ്പോൾ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തു​​​ന്ന കു​​​ല​​​ക​​​ളി​​​ല്‍ 70 ശത​​​മാ​​​ന​​​വും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും എ​​​ത്തു​​​ന്ന​​​വ​​​യാ​​​ണ്. വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത ത​​​ക​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ഞാ​​​ലിപ്പൂ​​​വ​​​ന്‍ വി​​​ത്തു​​​ക​​​ളാ​​​ണ് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​വി​​​ടു​​​ന്ന​​​തെ​​​ന്നും ക​​​ര്‍ഷ​​​ക​​​ര്‍ പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ വാ​​​ഴ​​​വി​​​ത്തു വി​​​പ​​​ണി​​​യി​​​ല്‍ 70 ശ​​​ത​​​മാ​​​ന​​​വും ഇ​​​ത​​​ര സം​​​സ്ഥാ​​​ന വി​​​ത്തു​​​ക​​​ളാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. വാ​​​ഴ കൃ​​​ഷി​​​യി​​​ല്‍ ഏ​​​റ്റ​​​വും ചെ​​​ല​​​വു കു​​​റ​​​ഞ്ഞ കൃ​​​ഷി​​​യാ​​​ണ് ഞാ​​​ലി പൂ​​​വ​​​ന്‍ കൃ​​​ഷി. കൂ​​​ടാ​​​തെ വാ​​​ഴ​​​യി​​​ല​​​യും വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. വെ​​​ള്ള​​​വും കു​​​റ​​​വു മ​​​തി.

എ​​​ല്ലാ​​​ സ​​​മ​​​യ​​​ത്തും വി​​​പ​​​ണി​​​യി​​​ല്‍ ഡി​​​മാ​​​ന്‍ഡു​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ത്തു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കി ഞാ​​​ലിപ്പൂ​​​വ​​​ന്‍ വാ​​​ഴ കൃ​​​ഷി പ്രോ​​​ത്‍സാ​​​ഹി​​​പ്പി​​​ക്കാ​​​ന്‍ കൃ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ര്‍ഷ​​​ക കോ​​​ണ്‍ഗ്ര​​​സ് ജി​​​ല്ല ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ബി ഐ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പെ​​​നാ​​​പ്പി​​​ള്‍ വി​​​പ​​​ണി വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ റ​​​ബ​​​ര്‍ പു​​​ന​​​ര്‍കൃ​​​ഷി​​​ക്ക് ഇ​​​ട​​​വി​​​ള​​​യാ​​​യി ഞാ​​​ലിപ്പൂവ​​​ന്‍ കൃ​​​ഷി ചെ​​​യ്യാ​​​ന്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്കു പ്രോ​​​ത്്‍സാ​​​ഹ​​​നം ന​​​ല്‍ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Up