Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No One Wants

Wayanad

വൈ​ക്കോ​ൽ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ ഇ​ല്ല; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഈ ​വ​ർ​ഷം കൊ​യ്ത്ത് സീ​സ​ണ്‍ സ​മൃ​ദ്ധ​മാ​യി​രു​ന്നു. വ​യ​ലു​ക​ളി​ൽ വൈ​ക്കോ​ൽ സു​ല​ഭ​മാ​യി.യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ക്കി വി​ൽ​പ്പ​ന​യ്ക്കാ​യി വ​യ​ലു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രു​ടെ അ​ഭാ​വം ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

പ​ശു​പാ​ല​ന മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ക​ത കു​റ​ഞ്ഞ​തും പു​റ​ത്തു​നി​ന്ന് കു​റ​ഞ്ഞ​നി​ര​ക്കി​ൽ വൈ​ക്കോ​ൽ എ​ത്തു​ന്ന​തു​മാ​ണ് വി​ൽ​പ്പ​ന മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ല​ർ​ക്കും പ്ര​തീ​ക്ഷി​ച്ച വി​ല ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല സം​ഭ​ര​ണ​ച്ചെ​ല​വും തൊ​ഴി​ലാ​ളി ചെ​ല​വും​കൂ​ടി ക​യ്യി​ൽ നി​ന്ന് ചെ​ല​വാ​ക്കേ​ണ്ടി വ​ന്നു. ഇ​തി​നി​ട​യി​ൽ വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വ​യ​ലു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വൈ​ക്കോ​ൽ ന​ന​ഞ്ഞ് ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

സം​ഭ​ര​ണ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ പ​ല ക​ർ​ഷ​ക​രും തു​റ​സാ​യ ഇ​ട​ങ്ങ​ളി​ലാ​ണ് വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ വ​ലി​യ ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​ണ്. വൈ​ക്കോ​ൽ സം​ഭ​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​വ​ഴി ശേ​ഖ​ര​ണം ഉ​റ​പ്പാ​ക്കു​ക​യോ ന്യാ​യ​മാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Up