Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ObitNews

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ ജോ​യി​യു​ടെ കു​ടും​ബ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ജോ​ൺ​സ​ൺ ജോ​യി​യു​ടെ(33) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. കാ​വ​ൻ ബ്ര​യി​ലി​ബ്രോ​യി​ൽ താ​മ​സി​ച്ചു വ​ന്ന കോ​ട്ട​യം പാ​ച്ചി​റ വ​ട​ക്കേ ക​രു​മാ​ങ്ക​ൽ ജോ​ൺ​സ​ൺ ജോ​യ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ഗോ ​ഫ​ണ്ട് മീ ​വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ക്കു​ക.

ഭാ​ര്യ ആ​ൽ​ബി ലൂ​ക്കോ​സും(​പാ​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​നാ​യാ​ണ് ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ജോ​ൺ​സ​ൺ അ​ടു​ത്താ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

NRI

ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു

റി​യാ​ദ്: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ചു. ചി​ന്ന​ക്ക​ട സ്വ​ദേ​ശി ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ(37) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

പ​രേ​ത​നാ​യ ജോ​സ​ഫ് മോ​നി ഡാ​നി​യേ​ലി​ന്‍റേ​യും റെ​ജി​നി ഡാ​നി​യ​ലി​ന്‍റേ​യും മ​ക​നാ​ണ്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ജു​ബൈ​ൽ റോ​യ​ൽ ക​മ്മീ​ഷ​നി​ൽ ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ. 2016ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദു​ബാ​യി​യി​ലും ജോ​ലി ചെ​യ്‌​തി​ട്ടു​ണ്ട്‌.

മു​വാ​സാ​ത്ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

NRI

മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: തി​രു​വ​ന​ന്ത​പു​രം മു​രു​ക്കും​പു​ഴ കോ​ട്ട​റ​ക്ക​രി മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ മേ​ഷ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​സി​ൽ ക്രൂ​സി​ന്‍റെ ഭാ​ര്യ മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് (84) ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ല​ണ്ട​ൻ ഹെെ​വെെ​ക്കോ​ന്പ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ഹെ​ല​ൻ, ഹി​ൽ​ഡ, ഹെ​ൻ​സ, സേ​വ്യ​ർ (എ​ല്ലാ​വ​രും ല​ണ്ട​ൻ).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കു​വേ​ണ്ടി വെ​ള്ളി​യാ​ഴ്ച 11ന് ​മു​രു​ക്കും​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും മ​റ്റു​തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

NRI

ഡോ. ​ഇ.​എ​സ്. ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു

ലൂ​സി​യാ​ന: നെ​ടും​കു​ന്നം കു​മ്പിളു​വേ​ലി​ൽ പ​രേ​ത​രാ​യ ഇ.​കെ. സ​ഖ​റി​യാ​യു​ടെ​യും (റി​ട്ട. ഡ​പ്യൂ​ട്ടി ഡി​പി​എ ഓ​ഫീ​സ​ർ) സാ​റാ​മ്മ പാ​ലാ​കു​ന്നേ​ലി​ന്‍റെ​യും മ​ക​ൻ ഡോ. ​ഇ.​എ​സ്. ജോ​സ​ഫ് (89) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ലൂ​സി​യാ​ന​യി​ൽ. ഭാ​ര്യ: ഡോ. ​മേ​രി ജോ​സ​ഫ് തോ​പ്പി​ൽ. മ​ക്ക​ൾ: ഡോ. ​ബേ​ബി, ഡോ.​ബീ​ന. മ​രു​മ​ക്ക​ൾ: ഡോ. ​ജാ​സ്മി​ൻ പ​ട​യാ​റ്റി​ൽ, ഡോ. ​ജോ​ർ​ജ് മാ​ന്പ​ള്ളി​ൽ. പ​രേ​ത​ൻ ലൂ​സി​യാ​ന സ​തേ​ൺ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​നാ​യി വി​ര​മി​ച്ചു.

കോ​ത​മം​ഗ​ലം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ടി.​കെ.​എം.​കോ​ള​ജ്, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Latest News

Up