Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCPNDTAct

ലിംഗനിർണയ പരിശോധനകൾക്ക് കടുത്ത നിയന്ത്രണം: സ്കാനിംഗ് സെന്‍ററുകൾക്ക് കർശന മുന്നറിയിപ്പുമായി ഡിഎംഒ

മലപ്പുറം: ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ലിം​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. ജ​യ​ന്തി അ​റി​യി​ച്ചു.

പി​സി​പി​എ​ൻ​ഡി​ടി നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കാ​നിംഗ് സെ​ന്‍റ​റു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.

നി​യ​മം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

സ്കാ​നിംഗ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ക്കു​ന്ന​തി​നാ​യി ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.

യോ​ഗ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന​ക​ൾ പാ​ടു​ള്ളൂ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ എ​ട്ട് പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ യോ​ഗ​ത്തി​ൽ, ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഓ​ർ​മി​പ്പി​ച്ചു.

കൂ​ടാ​തെ, ലിം​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ​ൻ പ​മീ​ലി, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ബീ​ന സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ സ്കാ​നിംഗ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

Latest News

Up