Sports
ദോഹ: മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2025 പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഫോർവേഡ് ഉസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സ ലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്മാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ചൊവ്വാഴ്ച രാത്രി ദോഹയിൽ നടന്ന ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഇത്തവണ ബലോൻ ദ ഓർ പുരസ്കാരവും ഇവർക്കായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോണ്‍മാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്. ബലോൻ ദ ഓറിലും ബോണ്‍മാറ്റി ഹാട്രിക് പുരസ്കാര നേട്ടം സ്വന്തമാക്കിയിരുന്നു.
ലയണൽ മെസിക്കും നെയ്മറിനും എംബപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ചതാണ് ഇരുപത്തിയെട്ടുകാരൻ ഡെംബലെയെ പുരസ്കാരത്തിന് അർഹനാക്കിയത്.
പിഎസ്ജി ജഴ്സിയിൽ ആകെ 53 മത്സരങ്ങളിൽനിന്ന് 35 ഗോളും 16 അസിസ്റ്റുമാണ് കഴിഞ്ഞ സീസണിൽ ഡെംബലെയുടെ നേടിയത്. കൂടാതെ ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്സ് അപ്പ് എന്നിവയും നേട്ടത്തിലുൾപ്പെടുന്നു.
മറ്റു പുരസ്കാരങ്ങൾ:
Sports
പാരീസ്: ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും രൂക്ഷമായ തർക്കങ്ങളിലൊന്നിന് അവസാനം. പാരീസ് സെന്റ് ജർമെയ്ൻ കിലിയൻ എംബപ്പെയ്ക്ക് 60 മില്യണ്‍ യൂറോ (70.6 മില്യണ്‍ ഡോളർ) ശന്പളവും ബോണസും നൽകാൻ പാരീസ് ലേബർ കോടതി ഉത്തരവിട്ടു.
2024 ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലെ വരുമാനം തടഞ്ഞുവച്ചതായി ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസ് സ്ട്രൈക്കർ പിഎസ്ജിയെ കോടതിയിലെത്തിച്ചത്. മാസങ്ങൾ നീണ്ട നിയമ തർക്കങ്ങൾക്ക് ശേഷമാണ് എംബപ്പെയ്ക്ക് അനുകൂല വിധി വന്നത്.
ക്ലബ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് തൊട്ടുമുന്‍പായിരുന്നു വിഷയത്തിൽ എംബപ്പെ കോടതിയെ സമീപിച്ചത്.