Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panorama Studios

പ​നോ​ര​മ സ്റ്റു​ഡി​യോ​സും ഫാ​ർ​സ് ഫി​ലി​മും കൈ​കോ​ർ​ക്കു​ന്നു; റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത് നാ​ല് മ​ല​യാ​ള സി​നി​മ​ക​ൾ

മ​ല​യാ​ള സി​നി​മ​യു​ടെ ആ​ഗോ​ള സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ത​ങ്ങ​ളു​ടെ നാ​ല് ചി​ത്ര​ങ്ങ​ളു​ടെ ഓ​വ​ർ​സീ​സ് വി​ത​ര​ണ​ത്തി​നാ​യി പ്ര​മു​ഖ വി​ത​ര​ണ​ക്കാ​രാ​യ ഫാ​ർ​സ് ഫി​ലി​മു​മാ​യി ക​രാ​റി​ലെ​ത്തി. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റു​ക​ളി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ സ്വാ​ധീ​നം വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സ​ഹ​ക​ര​ണം.

ഫെ​ബ്രു​വ​രി ആ​റി​ന് റി​ലീ​സ് ചെ​യ്യു​ന്ന റ​ഹ്മാ​ൻ, ഭാ​വ​ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​നോ​മി ആ​ണ് ഈ ​ക​രാ​റി​ന് കീ​ഴി​ൽ ആ​ദ്യം പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം. ഇ​തി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ ര​ണ്ടി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യം 3 തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

കൂ​ടാ​തെ ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ടി​ക്കി ടാ​ക്ക, കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ​മോ​ൾ ജോ​സും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 3 എ​ന്നീ ചി​ത്ര​ങ്ങ​ളും ഫാ​ർ​സ് ഫി​ലിം വി​ത​ര​ണ​ത്തി​നെ​ടു​ത്തി​ട്ടു​ണ്ട്.

അ​ഹ​മ്മ​ദ് ഗോ​ൾ​ചി​ൻ സ്ഥാ​പി​ച്ച ഫാ​ർ​സ് ഫി​ലിം, ഈ ​നാ​ല് ചി​ത്ര​ങ്ങ​ളു​ടെ​യും വി​ദേ​ശ​ത്തു​ള്ള വി​ത​ര​ണ​വും പ്ര​ദ​ർ​ശ​ന​വും പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും. ഹോ​ളി​വു​ഡ്, ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ വി​ത​ര​ണ രം​ഗ​ത്തെ ത​ങ്ങ​ളു​ടെ വ​ലി​യ ശൃം​ഖ​ല ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ള സി​നി​മ​യെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഇ​വ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

"മ​ല​യാ​ള സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ക​ഥ​യ്ക്കും ക​ഴി​വു​ള്ള താ​ര​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ഞ​ങ്ങ​ളു​ടെ സി​നി​മ​ക​ൾ​ക്ക് ഫാ​ർ​സ് ഫി​ലി​മി​ന്‍റെ വി​ത​ര​ണ ക​രു​ത്ത് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ത് പ​ഥ​ക് പ​റ​ഞ്ഞു.

ഈ ​ക​രാ​റി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സി​നി​മ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ദൃ​ശ്യം 3 ആ​ണ്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത്രി​ല്ല​ർ ഫ്രാ​ഞ്ചൈ​സി​ക​ളി​ലൊ​ന്നാ​യ ദൃ​ശ്യ​ത്തി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ട്. ഫാ​ർ​സ് ഫി​ലി​മു​മാ​യു​ള്ള സ​ഹ​ക​ര​ണം ദൃ​ശ്യം 3ന് ​വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് മു​ന്നേ​റ്റം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സ്ഥി​ര​മാ​യി ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും ഉ​ള്ള​ട​ക്ക സ​മ്പ​ന്ന​വു​മാ​യ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​വി​ധ്യ​മാ​ർ​ന്ന​തും ശ​ക്ത​വു​മാ​യ ഈ ​യാ​ത്ര​യി​ൽ അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്ക് അ​ർ​ത്ഥ​വ​ത്താ​യ​തും ഫ​ല​പ്ര​ദ​വു​മാ​യ രീ​തി​യി​ൽ അ​വ എ​ത്തി​ച്ചേ​രു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ഞ​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​രാ​ണ് അ​ഹ​മ്മ​ദ് ഗോ​ൾ​ചി​ൻ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ ഒ​രു വി​ത​ര​ണ ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലേ​ക്കു​ള്ള ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​രു ചു​വ​ടു​വെ​പ്പാ​യാ​ണ് ഇ​രു ക​മ്പ​നി​ക​ളും ഈ ​പ​ങ്കാ​ളി​ത്ത​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

Latest News

Up