x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മാ വി​ത​ര​ണ രം​ഗ​ത്ത് സെ​ഞ്ച്വ​റി ഫി​ലിം​സു​മാ​യി പ​നോ​ര​മ സ്റ്റു​ഡി​യോ​സ് കൈ​കോ​ർ​ക്കു​ന്നു


Published: January 17, 2026 03:04 PM IST | Updated: January 17, 2026 03:05 PM IST

പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ത​ങ്ങ​ളു​ടെ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത ബാ​ന​റാ​യ സെ​ഞ്ചു​റി ഫി​ലിം​സു​മാ​യി ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു.

ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ആ​ദ്യ റി​ലീ​സാ​യി റ​ഹ്മാ​നും ഭാ​വ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘അ​നോ​മി‘ ജ​നു​വ​രി 30ന് ​സെ​ഞ്ചു​റി ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

ആ​സി​ഫ് അ​ലി അ​ഭി​ന​യി​ക്കു​ന്ന ടി​ക്കി ടാ​ക്കാ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ - ലി​ജോ​മോ​ൾ ജോ​സ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 3 ഉ​ൾ​പ്പെ​ടെ പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ നി​ര​വ​ധി നി​ർ​മാ​ണ ചി​ത്ര​ങ്ങ​ൾ സെ​ഞ്ചു​റി ഫി​ലിം​സ് കേ​ര​ള​ത്തി​ലെ തി​യേ​റ്റ​റി​ലെ​ത്തി​ക്കും.

സെ​ഞ്ചു​റി ഫി​ലിം​സി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് അ​ത്യ​ന്തം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന മു​തി​ർ​ന്ന നി​ർ​മ്മാ​താ​വ് സെ​ഞ്ചു​റി കൊ​ച്ചു​മോ​നാ​ണ്.

(എം.​സി. ഫി​ലി​പ്പ്) അ​ഞ്ചു ദ​ശാ​ബ്ദ​ത്തോ​ളം നീ​ളു​ന്ന ക​രി​യ​റി​ലൂ​ടെ, 1970ക​ളു​ടെ മ​ദ്ധ്യ​ത്തി​ൽ അ​ദ്ദേ​ഹം സ്ഥാ​പി​ച്ച സെ​ഞ്ചു​റി ഫി​ലിം​സ്, ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും വി​ശ്വാ​സ​യോ​ഗ്യ​വും സ്വാ​ധീ​ന​മു​ള്ള​തു​മാ​യ ബാ​ന​റു​ക​ളി​ലൊ​ന്നാ​യി ഇ​തി​നോ​ട​കം മാ​റി​ക്ക​ഴി​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സെ​ഞ്ചു​റി ഫി​ലിം​സ്, നി​ര​വ​ധി ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി എ​ന്നി​വ​ര​ട​ക്ക​മു​ള്ള മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ സെ​ഞ്ചു​റി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ഭി​ന​യി​ച്ച​തി​ലൂ​ടെ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​ഭാ​വ​ന​യും കൂ​ടു​ത​ൽ ശ​ക്ത​മാ​വു​ന്നു.

ദ​ക്ഷി​ണേ​ന്ത്യ​യി​ലു​ട​നീ​ളം സെ​ഞ്ചു​റി ഫി​ലിം​സി​നു​ള്ള ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വും, പ്രാ​ദേ​ശി​ക പ്രേ​ക്ഷ​ക​രെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ബോ​ധ​വും, കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള തി​യേ​റ്റ​റു​ക​ളു​മാ​യും എ​ക്സി​ബി​റ്റ​ർ​മാ​രു​മാ​യും ഉ​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധ​ങ്ങ​ളും ത​ന്നെ​യാ​ണ് പ​നോ​ര​മ സ്റ്റു​ഡി​യോ​സി​നെ സെ​ഞ്ചു​റി ഫി​ലിം​സു​മാ​യു​ള്ള ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വി​ശ്വാ​സ്യ​ത​യും സ്ഥി​ര​ത​യും കൊ​ണ്ട് പ്ര​ശ​സ്ത​മാ​യ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഉ​ട​മ​ക​ളാ​യ സെ​ഞ്ചു​റി ഫി​ലിം​സ്, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഈ ​കൂ​ട്ടു​കെ​ട്ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ട്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ത് പാ​ഥ​ക് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ, “സെ​ഞ്ചു​റി ഫി​ലിം​സ് ഒ​രു വി​ത​ര​ണ ക​മ്പ​നി മാ​ത്ര​മ​ല്ല; അ​ത് മ​ല​യാ​ള സി​നി​മാ പാ​ര​മ്പ​ര്യ​ത്തി​നൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. സെ​ഞ്ചു​റി കൊ​ച്ചു​മോ​ന്‍റെ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ്യ​ത​യും ഡി​സ്ട്രി​ബൂ​ഷ​ൻ വ്യ​വ​സാ​യ​ത്തോ​ടു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​വും ഞ​ങ്ങ​ളു​ടെ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ​ങ്കാ​ളി​യാ​യി സെ​ഞ്ചു​റി ഫി​ലിം​സി​നെ മാ​റ്റു​ന്നു.

ഈ ​സ​ഹ​ക​ര​ണം വ​ഴി കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് ഞ​ങ്ങ​ളു​ടെ സി​നി​മ​ക​ൾ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യും ആ​ത്മാ​ർ​ത്ഥ​മാ​യും എ​ത്തു​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു.”

സെ​ഞ്ചു​റി കൊ​ച്ചു​മോ​ൻ പ​നോ​ര​മാ സ്റ്റു​ഡി​യോ​സു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​നെ​പ്പ​റ്റി ഇ​പ്ര​കാ​രം പ​റ​ഞ്ഞു. “സി​നി​മ എ​പ്പോ​ഴും ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ​യും ഒ​രേ ദൃ​ഷ്ടി​കോ​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ്. പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ആ​ധു​നി​ക​വും ഉ​ള്ള​ട​ക്ക കേ​ന്ദ്രീ​കൃ​ത​വു​മാ​യ സ​മീ​പ​ന​വും ക​ഥ​പ​റ​ച്ചി​ലോ​ടു​ള്ള ബ​ഹു​മാ​ന​വും കൊ​ണ്ടു​വ​രു​ന്നു.

ഈ ​പ​ങ്കാ​ളി​ത്തം സെ​ഞ്ചു​റി ഫി​ലിം​സി​ന് ഒ​രു സ്വാ​ഭാ​വി​ക മു​ന്നേ​റ്റ​മാ​യി തോ​ന്നു​ന്നു, പു​തു​മ​യും വ്യാ​പ്തി​യും കൊ​ണ്ട് അ​ർ​ത്ഥ​വ​ത്താ​യ മ​ല​യാ​ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.”

ഈ ​സ​ഹ​ക​ര​ണ​ത്തോ​ടെ, പാ​ര​മ്പ​ര്യ​വും പ്രാ​ദേ​ശി​ക അ​വ​ബോ​ധ​വും വി​പ​ണി നേ​തൃ​ത്വ​വും ഒ​ന്നി​പ്പി​ക്കു​ന്ന പ​ങ്കാ​ളി​ക​ളി​ലൂ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത പ​നോ​ര​മ സ്റ്റു​ഡി​യോ​സ് വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്നു.

പ​നോ​ര​മ സ്റ്റു​ഡി​യോ​സും സെ​ഞ്ചു​റി ഫി​ലിം​സും ചേ​ർ​ന്ന് മ​ല​യാ​ള സി​നി​മ​യ്ക്ക് അ​തി​ന് അ​ർ​ഹ​മാ​യ വ്യാ​പ്തി​യും ബ​ഹു​മാ​ന​വും എ​ത്തി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ടി​ലൂ​ടെ​യു​ള്ള പ്ര​ധാ​ന ല​ക്ഷ്യം.

പ​നോ​ര​മ സ്റ്റു​ഡി​യോ​സ് പ്രൊ​ഡ​ക്ഷ​ൻ, വി​ത​ര​ണം, മ്യൂ​സി​ക്, സി​ന​ഡി​ക്കേ​ഷ​ൻ, ഇ​ക്വി​പ്പ്മെ​ന്‍റ്വ​ൽ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ഗോ​ള സി​നി​മാ സ്റ്റു​ഡി​യോ​യാ​ണു പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.

ഹി​ന്ദി സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മു​ള്ള ഈ ​സ്റ്റു​ഡി​യോ, മ​ല​യാ​ളം, മ​റാ​ഠി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി സി​നി​മ​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

ഓം​കാ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, സ്പെ​ഷ്യ​ൽ 26, പ്യാ​ർ കാ ​പ​ഞ്ച്നാ​മ 1 & 2, ദൃ​ശ്യം 1 & 2, റെ​യ്ഡ് 1 & 2, സെ​ക്ഷ​ൻ 375, ഖു​ദാ ഹാ​ഫി​സ്, ഷൈ​ത്താ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​ങ്ങ​ളും പു​ര​സ്കാ​ര​ജേ​താ​ക്ക​ളാ​യ ചി​ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 50ല​ധി​കം പു​ര​സ്കാ​ര​ങ്ങ​ൾ സ്റ്റു​ഡി​യോ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2026 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന ദൃ​ശ്യം 3 ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ശ്ര​ദ്ധേ​യ പ​ദ്ധ​തി​ക​ളു​മാ​യി, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സി​നി​മ​യി​ൽ ന​വീ​ക​ര​ണ​വും മി​ക​വു​മാ​ണ് തു​ട​ർ​ന്നും ല​ക്ഷ്യ​മി​ടു​ന്ന​ത്. വാ​ർ​ത്താ പ്ര​ച​ര​ണം: ഹെ​യി​ൻ​സ്.

Tags : Panorama Studios Century Films e film distribution

Recent News

Up