Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinaray Vijayan

കെ-റെയില്‍, സില്‍വര്‍ലൈന്‍ പ​ദ്ധ​തി; പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ​ സ​മ​ര​സ​മി​തി

ച​ങ്ങ​നാ​ശേ​രി: കെ​-റെ​യി​ലി​ന്‍റെ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും എ​ല്‍ഡി​എ​ഫ് ക​ണ്‍വീ​ന​ര്‍ ടി.​പി.​ രാ​മ​കൃ​ഷ്ണ​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​ര​സ​മി​തി ഉ​ണ​രാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നാ​ണ് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ​സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.​ പ​ദ്ധ​തി​യി​ല്‍ ഇ​നി പ്ര​തീ​ക്ഷ വ​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി ആ​കെ ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​ര്‍ഥ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബ്ബി​ലെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങെ​നെ പ​റ​ഞ്ഞ​ത്. 

അ​തി​വേ​ഗ റെ​യി​ല്‍യാ​ത്രാ പ​ദ്ധ​തി​യാ​യ സി​ല്‍വ​ര്‍ലൈ​നു​മാ​യി മു​മ്പോ​ട്ടു പോ​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് എ​ല്‍ഡി​എ​ഫ് ക​ണ്‍വീ​ന​ര്‍ പ്ര​തി​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍ഗോഡു​വ​രേ​യു​ള്ള 530 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 63,941കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ര​ള​സ​ര്‍ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത​ത്. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​ട്ടേ​റെ സ​മ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഇ​തി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ൽ 1320 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​ര​പ​ര​മ്പ​ര​യാ​ണ്. 2022 ഏ​പ്രി​ല്‍ ഇ​രു​പ​തി​നാ​ണ് മാ​ട​പ്പ​ള്ളി​യി​ല്‍ സ​മ​രം തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് കാ​ട്ടി​ള പീ​ടി​ക​യി​ലെ സി​ല്‍വ​ര്‍ലൈ​ന്‍ സ​മ​രം 2021 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ആ​രം​ഭി​ച്ച​ത്.

Latest News

Up