Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Waste

Ernakulam

ഗോ​ഡൗ​ണി​ല്‍ കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് തീ​പി​ടി​ച്ചു

മൂ​വാ​റ്റു​പു​ഴ: ഗോ​ഡൗ​ണി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ആ​യ​വ​ന ക​ടും​പ​ടി മാ​ണി​ക്യ​മം​ഗ​ല​ത്ത് എം.​എ. മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കടുംപിടിയിലെ ഗോ​ഡൗ​ണി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മൂ​വാ​റ്റു​പു​ഴ, ക​ല്ലൂ​ര്‍​ക്കാ​ട് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന ചേ​ര്‍​ന്ന് തീ ​അ​ണ​യ്ക്കു​ക​യാ​യി​രൂ​ന്നു. രാ​ത്രി 11.30 മു​ത​ല്‍ പു​ല​ര്‍​ച്ചെ 4.30വ​രെ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഗോ​ഡൗ​ണി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ട​ക്കം പ​രാ​തി ന​ല്‍​കു​ക​യും അ​ധി​കൃ​ത​ര്‍ പി​ഴ​യീ​ടാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഗോ​ഡൗ​ണ്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

Latest News

Up