Kerala
തൃശൂർ: ആറ്റൂരിൽ മൂന്നു സഹോദരിമാർ വിഷം കഴിച്ചു. വിഷം കഴിച്ചവരിൽ ഒരാൾ മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റൂർ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74), ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനിയാണ് മരിച്ചത്.
കീടനാശി കഴിച്ചതാണ് മരണകാരണം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിത നൈരാശ്യത്തെ തുടർന്നാണ് ഇവർ വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്ത മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം.
സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഖ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. ഇതേചൊല്ലി സുരേഖയും മാതാപിതാക്കളും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
വിവാഹത്തിന് മാതാപിതാക്കൾ ഒരിക്കലും അനുവാദം നൽകില്ലെന്ന് മനസിലാക്കിയ സുരേഖ ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും മോഷ്ടിച്ച മരുന്നുകൾ ഉയർന്ന അളവിൽ സുരേഖ മാതാപിതാക്കളിൽ കുത്തിവച്ചു.
കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു,
മരിച്ചവരുടെ ബന്ധുക്കളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു. തുടർന്ന് സുരേഖ കുറ്റം സമ്മതിക്കുകയായിരുന്നു. സുരേഖയ്ക്കെതിരെ ഇരട്ടക്കൊലപാതകത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ മീരപേട്ടിലാണ് സംഭവം.
11 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയതിന് ശേഷം മാതാവ് സുഷ്മിത(27) ആണ് ജീവനൊടുക്കിയത്. ഭർത്താവ് യശ്വന്ത് റെഡ്ഡിയുമായി സുഷ്മിത വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടയാണ് സംഭവം.
സംഭവമറിഞ്ഞ് സുഷ്മിതയുടെ മാതാവ് ലളിതയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.