പാലക്കാട്: ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്നും കടകളിൽനിന്നും വിലകൊടുത്ത് ഇ- വേസ്റ്റ് ശേഖരിക്കുന്ന പ്രക്രിയയ്ക്ക് പൊൽപ്പുള്ളി പഞ്ചായത്തിൽ തുടക്കമായി. ഇപ്രകാരം ശേഖരണം ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തും ചിറ്റൂർ ബ്ലോക്കിലെ ആദ്യ പഞ്ചായത്തുമാണ് പൊൽപ്പുള്ളി.
ജില്ലയിൽ ആദ്യമായി ആരംഭിച്ചത് ആലത്തൂർ ബ്ലോക്കിൽ പുതുക്കോട് ഗ്രാമപഞ്ചായത്തിലാണ്. പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഇ മാലിന്യ ശേഖരണം പ്രഥമദിനത്തിൽ രണ്ടാം വാർഡിലും ആറാം വാർഡിലും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ വാർഡുകളിലും സമഗ്രമായി നടക്കും. ഇ മാലിന്യ ശേഖരണം ഉൗർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനാംഗങ്ങൾക്കും പരിശീലനം നൽകിയ തോടൊപ്പം ഹരിതകർമ്മസേന പ്രവർത്തനം സംബന്ധിച്ച പ്രത്യേക അവലോകനവും നടന്നു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്. പ്രഭുറാം നേതൃത്വം നൽകി. ക്ലീൻ കേരള സെക്ടർ കോ-ഓർഡിനേറ്റർമാരായ പി.വി. സഹദേവൻ, എസ്. സുസ്മിത തുടങ്ങിയവർ ക്ലാസെടുത്തു.
പുനരുപയോഗിക്കാവുന്ന ഇ മാലിന്യത്തിന് ക്ലീൻ കേരള കന്പനി നിശ്ചയിച്ചിട്ടുള്ള നിശ്ചിതവില ലഭിക്കും. ഇ വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശം. ക്ലീൻ കേരള കന്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത