x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​കൊ​ടു​ത്ത് ഇ മാ​ലി​ന്യം ശേ​ഖ​രി​ക്ക​ൽ; പൊ​ൽ​പ്പു​ള്ളി​യി​ൽ തു​ട​ക്ക​മാ​യി


Published: November 14, 2025 07:06 AM IST | Updated: November 14, 2025 07:06 AM IST

പാ​ല​ക്കാ​ട്: ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽനി​ന്നും ക​ട​ക​ളി​ൽ​നി​ന്നും വി​ല​കൊ​ടു​ത്ത് ഇ- ​വേ​സ്റ്റ് ശേ​ഖ​രി​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​പ്ര​കാ​രം ശേ​ഖ​ര​ണം ആ​രം​ഭി​ച്ച ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്തും ചി​റ്റൂ​ർ ബ്ലോ​ക്കി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്തു​മാ​ണ് പൊ​ൽ​പ്പു​ള്ളി.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത് ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ മാ​ലി​ന്യ ശേ​ഖ​ര​ണം പ്ര​ഥ​മ​ദി​ന​ത്തി​ൽ ര​ണ്ടാം വാ​ർ​ഡി​ലും ആ​റാം വാ​ർ​ഡി​ലും ന​ട​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ​മ​ഗ്ര​മാ​യി ന​ട​ക്കും. ഇ മാ​ലി​ന്യ ശേ​ഖ​ര​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി​യ തോ​ടൊ​പ്പം ഹ​രി​തക​ർ​മ്മസേ​ന പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക അ​വ​ലോ​ക​ന​വും ന​ട​ന്നു.

വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. പ്ര​ഭു​റാം നേ​തൃ​ത്വം ന​ൽ​കി. ക്ലീ​ൻ കേ​ര​ള സെ​ക്ട​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​വി. സ​ഹ​ദേ​വ​ൻ, എ​സ്. സു​സ്മി​ത തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.


പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഇ മാ​ലി​ന്യ​ത്തി​ന് ക്ലീ​ൻ കേ​ര​ള ക​ന്പ​നി നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത​വി​ല ല​ഭി​ക്കും. ഇ വേ​സ്റ്റി​ന്‍റെ ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ർ​ജ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ദേ​ശം. ക്ലീ​ൻ കേ​ര​ള ക​ന്പ​നി ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് റീ​ട്ടെ​യി​ല​ർ​മാ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത

Tags : local nattuvishesham Polpulli

Recent News

Up