Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Posthumous Dignity

മ​ര​ണ​ശേ​ഷ​മു​ള്ള മാ​ന്യ​ത: ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭ​ര​ണ​ഘ​ട​നാ വെ​ല്ലു​വി​ളി​ക​ള്‍

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​ന്‍റെ നൈ​​​​​​തി​​​​​​ക ശ​​​​​​ക്തി ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന പൗ​​​​​​ര​​​​​​ന്മാ​​​​​​രെ അ​​​​​​ത് എ​​​​​​ങ്ങ​​​​​​നെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ലൊ​​​​​​തു​​​​​​ങ്ങു​​​​​​ന്നി​​​​​​ല്ല; മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രോ​​​​​​ടു​​​​​​ള്ള സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​ത് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ടു​​​​​​ന്നു. കു​​​​​​റ​​​​​​ച്ച് വ​​​​​​ര്‍​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി ചി​​​​​​ല സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ക്രി​​​​​​സ്ത്യ​​​​​​ന്‍ സ​​​​​​മു​​​​​​ദാ​​​​​​യാം​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍​ക്ക് പൊ​​​​​​തു​​​​​​ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മൃതദേഹ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​രം ന​​​​​​ട​​​​​​ത്താ​​​​​​ന്‍ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക എ​​​​​​തി​​​​​​ര്‍​പ്പു​​​​​​ക​​​​​​ള്‍ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടിവ​​​​​​ന്ന​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ര്‍​ട്ടു​​​​​​ക​​​​​​ളു​​​ണ്ട്. മ​​​​​​തം​​​​​മാ​​​​​​റ്റ​​​​​​ത്തെ ചു​​​​​​റ്റി​​​​​​പ്പ​​​​​​റ്റി​​​​​​യുള്ള സാ​​​​​​മൂ​​​​​​ഹി​​​​​​ക സം​​​​​​ഘ​​​​​​ര്‍​ഷ​​​​​​ങ്ങ​​​​​​ള്‍, സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ-​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലെ അ​​​​​​വി​​​​​​ശ്വാ​​​​​​സം, ഗ്രാ​​​​​​മീ​​​​​​ണ​​​ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ള്ള അ​​​​​​നൗ​​​​​​പ​​​​​​ചാ​​​​​​രി​​​​​​ക സാ​​​​​​മൂ​​​​​​ഹി​​​​​​ക നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഈ ​​​​​​ത​​​​​​ര്‍​ക്ക​​​​​​ങ്ങ​​​​​​ള്‍ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മ​​​​​​ര​​​​​​ണാ​​​​​​ന​​​​​​ന്ത​​​​​​ര മാ​​​​​​ന്യ​​​​​​ത​​​​​​യും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ്യാ​​​​​​പ്തി​​​​​​യും സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഇ​​​​​​ത്ത​​​​​​രം സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​യ​​​​​​ര്‍​ത്തു​​​​​​ന്ന​​​​​​ത്. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്ന അ​​​​​​ടി​​​​​​സ്ഥാ​​​​​​ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ ജീ​​​​​​വി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​​​​ണോ? അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മാ​​​​​​ന്യ​​​​​​ത മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം പോ​​​​​​ലും നി​​​​​​യ​​​​​​മ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന മൂ​​​​​​ല്യ​​​​​​മാ​​​​​​ണോ? ഈ ​​​​​​സം​​​​​​ഘ​​​​​​ര്‍​ഷ​​​​​​ങ്ങ​​​​​​ള്‍ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​ക​​​​​​ളെ പു​​​​​​തു​​​​​​ക്കി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാ​​​​​​ന്‍ ന​​​​​​മ്മെ നി​​​​​​ര്‍​ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​ക്കു​​​​​​ന്നു.

സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍

ഈ ​​​മാ​​​സം, ഒ​​​ഡീ​​​ഷ​​​യി​​​ലെ ന​​​​​​ബ​​​​​​രം​​​​​​ഗ്പു​​​​​​ര്‍ ജി​​​​​​ല്ല​​​​​​യി​​​​​​ല്‍ ക​​​​​​പേ​​​​​​ന ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ല്‍ 13 വ​​​​​​യ​​​​​​സു​​​ള്ള ഒ​​​​​​രു ക്രൈ​​​​​​സ്ത​​​​​​വ ബാ​​​​​​ല​​​​​​ന്‍റെ മൃതദേഹസം​​​​​​സ്‌​​​​​​കാ​​​​​​രം ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലെ പൊ​​​​​​തു ശ്മ​​​​​​ശാ​​​​​​ന​​​​​​ത്തി​​​​​​ല്‍ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ല്‍ ത​​​​​​ട​​​​​​സം നേ​​​​​​രി​​​​​​ട്ട​​​​​​താ​​​​​​യി വാ​​​​​​ര്‍​ത്ത​​​​​​ക​​​​​​ള്‍ പു​​​​​​റ​​​​​​ത്തു വ​​​​​​ന്നു. ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലെ ചി​​​​​​ല വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​തി​​​​​​ര്‍​പ്പി​​​​​​നെ ത്തു​​​​​​ട​​​​​​ര്‍​ന്ന്, ഏ​​​​​​റെ വൈ​​​​​​കി സ്വ​​​​​​കാ​​​​​​ര്യ​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ല്‍ സം​​​​​​സ്‌​​​​​​കാ​​​​​​രം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ശ​​​​​​വ​​​​​​കു​​​​​​ടീ​​​​​​ര​​​​​​ത്തി​​​​​​ല്‍ മ​​​​​​ത​​​​​​ചി​​​​​​ഹ്ന​​​​​​ങ്ങ​​​​​​ള്‍ പ്ര​​​​​​ദ​​​​​​ര്‍​ശി​​​​​​പ്പി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ള്‍ വ​​​​​​ച്ച​​​​​​താ​​​​​​യും റി​​​​​​പ്പോ​​​​​​ര്‍​ട്ടു​​​​​​ക​​​​​​ള്‍ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

അ​​​​​​തി​​​​​​നു മു​​​​​​മ്പ്, 2026 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍, ബാ​​​​​​ല​​​​​​സോ​​​​​​ര്‍ ജി​​​​​​ല്ല​​​​​​യി​​​​​​ല്‍ വ​​​​​​യോ​​​​​​ധി​​​​​​ക ക്രൈ​​​​​​സ്ത​​​​​​വ​​​​​​ന്‍റെ സം​​​​​​സ്‌​​​​​​കാ​​​​​​രം ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ളം ത​​​​​​ട​​​​​​സ​​​പ്പെ​​​ട്ടി​​​​​​രു​​​​​​ന്നു. ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലെ ചി​​​​​​ല​​​​​​ര്‍ ക്രൈ​​​​​​സ്ത​​​​​​വ ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര ​​​​​​രീ​​​​​​തി​​​​​​ക്കു പ​​​​​​ക​​​​​​രം പ്രാ​​​​​​ദേ​​​​​​ശി​​​​​​ക പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത രീ​​​​​​തി​​​​​​ക​​​​​​ള്‍ പി​​​​​​ന്തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു റി​​​​​​പ്പോ​​​​​​ര്‍​ട്ട്.

2024 ഒ​​​​​​ക്‌​​​ടോ​​​ബ​​​​​​ര്‍ മു​​​​​​ത​​​​​​ല്‍ 2025 ഏ​​​​​​പ്രി​​​​​​ല്‍ വ​​​​​​രെ, കൊ​​​​​​റാ​​​​​​പു​​​​​​ട്, മ​​​​​​ല്‍​ക്കാ​​​​​​ന്‍​ഗി​​​​​​രി തു​​​​​​ട​​​​​​ങ്ങി​​​​​​യ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ല്‍ ക്രൈ​​​​​​സ്ത​​​​​​വ കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ള്‍​ക്ക് പൊ​​​​​​തുശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ര​​​​​​വേ​​​​​​ശ​​​​​​നം നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ള്‍ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. 2025ല്‍ ​​​​​​ചി​​​​​​ല പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ശ​​​​​​വ​​​​​​കു​​​​​​ടീ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ തു​​​​​​റ​​​​​​ന്ന് ശ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്നു​​​​​​ള്ള ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളും ഉ​​​​​​യ​​​​​​ര്‍​ന്നു. ഇ​​​​​​ത്ത​​​​​​രം പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ള്‍ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​ല്‍, ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന് ത​​​​​​ട​​​​​​സം സൃ​​​​​​ഷ്‌​​​ടി​​​ക്ക​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ കു​​​​​​റ്റ​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

ഛ​​​ത്തീ​​​​​​സ്ഗ​​​​​​ഡി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന സ​​​​​​മാ​​​​​​ന സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഈ ​​​മാ​​​സം 18ന് ​​​​​​സു​​​​​​പ്രീം​​​കോ​​​​​​ട​​​​​​തി ഇ​​​​​​ട​​​​​​പെ​​​​​​ട്ടു. ‘ഛത്തീ​​​​​​സ്ഗ​​​​​​ഡ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ ഫോ​​​​​​ര്‍ ജ​​​​​​സ്റ്റീ​​​​​​സ് ആ​​​​​​ന്‍​ഡ് ഇ​​​​​​ക്വാ​​​​​​ലി​​​​​​റ്റി’യും മ​​​റ്റു​​​ള്ള​​​വ​​​രും ന​​​ല്കി​​​യ ഹ​​​​​​ര്‍​ജി​​​​​​യി​​​​​​ല്‍, ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ സം​​​​​​സ്‌​​​​​​ക​​​​​​രി​​​​​​ച്ച ക്രൈ​​​​​​സ്ത​​​​​​വ ആ​​​​​​ദി​​​​​​വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​​​​ള്‍ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​മ്മ​​​​​​ത​​​​​​മി​​​​​​ല്ലാ​​​​​​തെ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്ത് ദൂ​​​​​​രെ​​​​​​യു​​​​​​ള്ള ‘നി​​​​​​ര്‍​ദി​​​ഷ്‌​​​ട’ ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ കോ​​​​​​ട​​​​​​തി ഇ​​​​​​ട​​​​​​ക്കാ​​​​​​ല ഉ​​​​​​ത്ത​​​​​​ര​​​​​​വ് പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചു. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​ച്ഛേ​​​​​​ദ​​​​​​ങ്ങ​​​​​​ള്‍ 14 (സ​​​​​​മ​​​​​​ത്വാ​​​​​​വ​​​​​​കാ​​​​​​ശം), 15 (മ​​​​​​താ​​​​​​ധി​​​​​​ഷ്ഠി​​​​​​ത വി​​​​​​വേ​​​​​​ച​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​നം), 21 (ജീ​​​​​​വി​​​​​​ത​​​​​​വും മാ​​​​​​ന്യ​​​​​​ത​​​​​​യും), 25 (മ​​​​​​താ​​​​​​ച​​​​​​ര​​​​​​ണ സ്വാ​​​​​​ത​​​​​​ന്ത്ര്യം) എ​​​​​​ന്നി​​​​​​വ ലം​​​​​​ഘി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ദം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് കോ​​​​​​ട​​​​​​തി സം​​​​​​സ്ഥാ​​​​​​ന സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നു നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ല്‍​കു​​​​​​ക​​​​​​യും, ബ​​​​​​ല​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ത്തി​​​ലൂ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത് താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി നി​​​​​​ര്‍​ത്തി​​​​​​വ​​​​​​യ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​ത്.

മ​​​​​​ര​​​​​​ണ​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള മാ​​​​​​ന്യ​​​​​​ത​​​​​​യും സം​​​​​​സ്‌​​​​​​കാ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​രി​​​​​​ധി​​​​​​ക്കു​​​​​​ള്ളി​​​​​​ലാ​​​​​​ണെ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ട് 2002ല്‍ ​​​​​​സു​​​​​​പ്രീം​​​കോ​​​​​​ട​​​​​​തി ആ​​​​​​ശ്ര​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​ര്‍ അ​​​​​​ഭി​​​​​​യാ​​​​​​ന്‍ വേ​​​​​​ഴ്‌​​​​​​സ​​​​​​സ് യൂ​​​​​​ണി​​​​​​യ​​​​​​ന്‍ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ കേ​​​​​​സി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. തെ​​​​​​രു​​​​​​വ് നി​​​​​​വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ മാ​​​​​​ന്യ​​​​​​ത​​​​​​യോ​​​​​​ടെ സം​​​​​​സ്‌​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം എ​​​​​​ന്നു കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​ച്ചു; മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രോ​​​​​​ടു​​​​​​ള്ള മാ​​​​​​ന്യ​​​​​​ത ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 21-ന്‍റെ ​​​വ്യാ​​​​​​പ്തി​​​​​​യി​​​​​​ല്‍​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്ന് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 21 ‘ജീ​​​​​​വ​​​​​​നും വ്യ​​​​​​ക്തിസ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും’ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ല്‍, സു​​​​​​പ്രീം​​​കോ​​​​​​ട​​​​​​തി ഈ ​​​​​​വ​​​​​​കു​​​​​​പ്പി​​​​​​നെ ‘മാ​​​​​​ന്യ​​​​​​ത​​​​​​യോ​​​​​​ടെ ജീ​​​​​​വി​​​​​​ക്കു​​​​​​ക’ എ​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു വി​​​​​​പു​​​​​​ലീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. മ​​​​​​ര​​​​​​ണ​​​​​​ശേ​​​​​​ഷ​​​​​​വും മാ​​​​​​ന്യ​​​​​​ത സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം എ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ട് കോ​​​​​​ട​​​​​​തി വി​​​​​​വി​​​​​​ധ കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

►മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം: അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 25ന്‍റെ ​​​പ​​​​​​രി​​​​​​ധി​​​​​​യും പ്ര​​​​​​യോ​​​​​​ഗ​​​​​​വും

ഇ​​​​​​ന്ത്യ​​​​​​ന്‍ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 25 ഓ​​​​​​രോ വ്യ​​​​​​ക്തി​​​​​​ക്കും ‘മ​​​​​​തം സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി ആ​​​​​​ച​​​​​​രി​​​​​​ക്കാ​​​​​​നും പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​നും’ അ​​​​​​വ​​​​​​കാ​​​​​​ശം ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്നു. സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വ്യാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍, മ​​​​​​താ​​​​​​ചാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​കാ​​​​​​ര്യ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലൊ​​​​​​തു​​​​​​ങ്ങു​​​​​​ന്ന​​​​​​ത​​​​​​ല്ല; അ​​​​​​വ​​​​​​യ്ക്ക് വ്യ​​​​​​ക്ത​​​​​​മാ​​​​​​യ സാ​​​​​​മൂ​​​​​​ഹി​​​​​​ക​​​​​​ച​​​​​​ട​​​​​​ങ്ങ് സ്വ​​​​​​ഭാ​​​​​​വ​​​​​​വു​​​​​​മു​​​​​​ണ്ട്. ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​രം ഒ​​​​​​രു മ​​​​​​ത​​​​​​ച​​​​​​ട​​​​​​ങ്ങ് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല; അ​​​​​​ത് വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​വും വി​​​​​​ശ്വാ​​​​​​സ​​​​​​വും പ്ര​​​​​​തി​​​​​​ഫ​​​​​​ലി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന പൊ​​​​​​തു​​​​​​സാ​​​​​​ക്ഷ്യ​​​​​​മാ​​​​​​ണ്.

ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​രീ​​​​​​തി അ​​​​​​നു​​​​​​ഷ്ഠി​​​​​​ക്കാ​​​​​​ന്‍ ത​​​​​​ട​​​​​​സം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 25 ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്ന മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ നേ​​​​​​രി​​​​​​ട്ട് ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രി​​​​​​ക്കും. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഈ ​​​​​​അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന് ‘പൊ​​​​​​തുക്ര​​​​​​മം, നൈ​​​​​​തി​​​​​​ക​​​​​​ത, പൊ​​​​​​തു​​​​​​ ആ​​​​​​രോ​​​​​​ഗ്യം’ എ​​​​​​ന്നീ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്നു​​​വെ​​​​​​ങ്കി​​​​​​ലും, മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ല്‍ പൊ​​​​​​തു​​​​​​ശ്മ​​​​​​ശാ​​​​​​ന പ്ര​​​​​​വേ​​​​​​ശ​​​​​​നം നി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഈ ​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ധി​​​​​​ക്കു​​​​​​ള്ളി​​​​​​ല്‍ ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ന്‍ പ്ര​​​​​​യാ​​​​​​സ​​​​​​മാ​​​​​​ണ്.

►സ​​​​​​മ​​​​​​ത്വ​​​​​​വും വി​​​​​​വേ​​​​​​ച​​​​​​ന ​​​​​​നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​വും

അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 14 നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു മു​​​​​​മ്പി​​​​​​ലു​​​​​​ള്ള സ​​​​​​മ​​​​​​ത്വ​​​​​​വും നി​​​​​​യ​​​​​​മ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലെ സ​​​​​​മാ​​​​​​ന​​​​​​ത​​​​​​യും ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്നു. അ​​​​​​നു​​​​​​ച്ഛേ​​​​​​ദം 15 മ​​​​​​ത​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​ലു​​​​​​ള്ള വി​​​​​​വേ​​​​​​ച​​​​​​നം വ്യ​​​​​​ക്ത​​​​​​മാ​​​​​​യി നി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്നു. സ​​​​​​ര്‍​ക്കാ​​​​​​ര്‍ നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മോ പൊ​​​​​​തു​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​നാ​​​​​​യോ നി​​​​​​ല​​​​​​നി​​​​​​ല്‍​ക്കു​​​​​​ന്ന ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​രു മ​​​​​​ത​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നു മാ​​​​​​ത്രം നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ല്‍, അ​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ല്‍ നി​​​​​​ല​​​​​​നി​​​​​​ല്‍​ക്കാ​​​​​​ന്‍ പ്ര​​​​​​യാ​​​​​​സ​​​​​​മാ​​​​​​ണ്.

►ഭാ​​​​​​ര​​​​​​തീ​​​​​​യ ന്യാ​​​​​​യ സം​​​​​​ഹി​​​​​​ത, 2023

ഇ​​​​​​ന്ത്യ​​​​​​ന്‍ ശി​​​​​​ക്ഷാ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ല്‍ വ​​​​​​ന്ന ഭാ​​​​​​ര​​​​​​തീ​​​​​​യ ന്യാ​​​​​​യ സം​​​​​​ഹി​​​​​​ത, 2023 മൃ​​​​​​ത​​​​​​ശ​​​​​​രീ​​​​​​ര​​​​​​ങ്ങ​​​​​​ളെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തും ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ച്ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ള്‍ ത​​​​​​ട​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ള്‍ക്കെ​​​​​​തി​​​​​​രേ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ ശി​​​​​​ക്ഷാ​​​​​​നി​​​​​​യ​​​​​​മ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ള്‍ ഉ​​​​​​ള്‍​ക്കൊ​​​​​​ള്ളു​​​​​​ന്നു.

ബി​​​എ​​​ൻ​​​എ​​​സ് വ​​​​​​കു​​​​​​പ്പ് 301 (ഐ​​​പി​​​സി 297): ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത പ്ര​​​​​​വേ​​​​​​ശ​​​​​​നം, മൃ​​​ത​​​ദേ​​​ഹ​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​ല്‍, ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ച്ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ള്‍ ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ല്‍ എ​​​​​​ന്നി​​​​​​വ കു​​​​​​റ്റ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്.

ബി​​​എ​​​ൻ​​​എ​​​സ് വ​​​​​​കു​​​​​​പ്പ് 299 (ഐ​​​പി​​​സി 295 എ): ​​​​​​മ​​​​​​താ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ത്തെ ഉ​​​​​​ദ്ദേ​​​​​​ശ്യ​​​​​​പൂ​​​​​​ര്‍​വം വ്ര​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ള്‍​ക്ക് ശി​​​​​​ക്ഷ.

ബി​​​എ​​​ൻ​​​എ​​​സ് വ​​​​​​കു​​​​​​പ്പ് 196 (ഐ​​​പി​​​സി 153 എ): ​​​​​​മ​​​​​​ത​​​​​​വി​​​​​​ദ്വേ​​​​​​ഷം വ​​​​​​ള​​​​​​ര്‍​ത്തു​​​​​​ന്ന പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി.

►സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​ബാ​​​​​​ധ്യ​​​​​​ത

മ​​​​​​ര​​​​​​ണ​​​​​​ശേ​​​​​​ഷ​​​​​​വും മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മാ​​​​​​ന്യ​​​​​​ത സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം എ​​​​​​ന്ന​​​​​​ത് ഇ​​​​​​ന്ത്യ​​​​​​ന്‍ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ മാ​​​​​​ന​​​​​​വി​​​​​​ക ത​​​​​​ത്വ​​​​​​ചി​​​​​​ന്ത​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ണ്. മ​​​​​​ത​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ല്‍ സം​​​​​​സ്‌​​​​​​കാ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശം ചോ​​​​​​ദ്യം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​ത്രം പ്ര​​​​​​ശ്‌​​​​​​ന​​​​​​മ​​​​​​ല്ല; അ​​​​​​തി​​​​​​നൊ​​​​​​രു സാ​​​​​​മൂ​​​​​​ഹി​​​​​​കമാ​​​​​​ന​​​​​​വുമുണ്ട്.

അ​​​​​​തി​​​​​​നാ​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ച്ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ള്‍ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്താ​​​​​​ന്‍ നി​​​​​​യ​​​​​​മ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണം. പൊ​​​​​​തു​​​ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നും വി​​​​​​വേ​​​​​​ച​​​​​​നാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യി നി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്ക​​​​​​ണം.

മൃ​​​​​​ത​​​​​​ശ​​​​​​രീ​​​​​​ര​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​ല്‍, ശ​​​​​​വ​​​​​​സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ല്‍ ത​​​​​​ട​​​സം, മ​​​​​​ത​​​​​​വി​​​​​​ദ്വേ​​​​​​ഷം പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ കു​​​​​​റ്റ​​​​​​ങ്ങ​​​​​​ള്‍​ക്കെ​​​​​​തി​​​​​​രേ ഭാ​​​​​​ര​​​​​​തീ​​​​​​യ ന്യാ​​​​​​യസം​​​​​​ഹി​​​​​​ത പ്ര​​​​​​കാ​​​​​​രം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണം.

►സാ​​​​​​മൂ​​​​​​ഹി​​​​​​ക യാ​​​​​​ഥാ​​​​​​ര്‍ഥ്യ​​​​​​വും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വും

ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലും മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള ആ​​​​​​ദി​​​​​​വാ​​​​​​സി പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഭൂ​​​​​​മി​​​​​​യു​​​​​​ട​​​​​​മ​​​​​​സ്ഥാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളും ശ്മ​​​​​​ശാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും പാ​​​​​​ര​​​​​​മ്പ​​​​​​ര്യ ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് ശ​​​​​​രി​​​​​​ത​​​​​​ന്നെ. മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ള്‍ ചി​​​​​​ല​​​​​​പ്പോ​​​​​​ള്‍ സാ​​​​​​മൂ​​​​​​ഹി​​​​​​ക സം​​​​​​ഘ​​​​​​ര്‍​ഷ​​​​​​ങ്ങ​​​​​​ള്‍​ക്ക് വ​​​​​​ഴി​​​​​​വ​​​​​​യ്ക്കാ​​​​​​റു​​​​​​ണ്ട്. എ​​​​​​ന്നി​​​​​​രു​​​​​​ന്നാ​​​​​​ലും, ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ത​​​​​​ത്വ​​​​​​ചി​​​​​​ന്ത​​​​​​യി​​​​​​ല്‍ ‘സാ​​​​​​മൂ​​​​​​ഹി​​​​​​ക പ​​​​​​തി​​​​​​വ്’ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു​​​​​​മീ​​​​​​തെ​​​​​​യു​​​​​​ള്ള മേ​​​​​​ല്‍​ക്കോ​​​​​​യ്മ​​​യ്​​​​​​ക്ക് അ​​​​​​ര്‍​ഹ​​​​​​ത ന​​​​​​ല്‍​കു​​​​​​ന്നി​​​​​​ല്ല.

മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​ന്ത​​​​​​ര്‍​ഗ​​​​​​ത​​​​​​മാ​​​​​​യ ഭാ​​​​​​ഗ​​​​​​മാ​​​​​​ണെ​​​​​​ന്ന് സു​​​​​​പ്രീം​​​കോ​​​​​​ട​​​​​​തി പ​​​​​​ല വി​​​​​​ധി​​​​​​ക​​​​​​ളി​​​​​​ലും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത മ​​​​​​ത​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​ത​​​​​​യ​​​​​​ല്ല; എ​​​​​​ല്ലാ മ​​​​​​ത​​​​​​ങ്ങ​​​​​​ള്‍​ക്കും സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ല്‍​കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നി​​​​​​ഷ്പ​​​​​​ക്ഷ​​​​​​ത​​​​​​യാ​​​​​​ണ്. ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് പൊ​​​​​​തു സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ര്‍​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത് ഈ ​​​​​​അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ഘ​​​​​​ട​​​​​​നാ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ത്തി​​​​​​നു വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​കും.

►‘സ​​​​​​മ​​​​​​വാ​​​​​​യ​​​​​​ പ​​​​​​രി​​​​​​ഹാ​​​​​​രം’ മ​​​​​​തി​​​​​​യാ​​​​​​കു​​​​​​മോ?

ചി​​​​​​ല സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ‘സ​​​​​​മ​​​​​​വാ​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ’ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ര്‍​ട്ടു​​​​​​ക​​​​​​ള്‍ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ല്‍, സ​​​​​​മ​​​​​​വാ​​​​​​യം സ​​​​​​മ​​​​​​ത്വ​​​​​​ത്തെ ബ​​​​​​ലി​​​​​​ക​​​​​​ഴി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​യാ​​​​​​ല്‍ അ​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​കി​​​​​​ല്ല. ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗ​​​ത്തി​​​ന് അ​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ത​​​​​​ചി​​​​​​ഹ്ന​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​ക​​​യോ സ്വ​​​​​​കാ​​​​​​ര്യ ഭൂ​​​​​​മി​​​​​​യി​​​​​​ല്‍ സം​​​​​​സ്‌​​​​​​കാ​​​​​​രം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യോ ചെ​​​​​​യ്യേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ല്‍, അ​​​​​​ത് യ​​​​​​ഥാ​​​​​​ര്‍​ഥ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​പ​​​​​​രി അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ​​​​​​രി​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മാ​​​​​​കും. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ പ​​​​​​ര​​​​​​സ്പ​​​​​​ര ച​​​​​​ര്‍​ച്ച​​​​​​യ്‌​​​​​​ക്കോ ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ൾ​​​ക്കോ വി​​​ധേ​​​യ​​​മ​​​ല്ല; അ​​​​​​വ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള നി​​​​​​യ​​​​​​മാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

►ഉ​​​​​​പ​​​​​​സം​​​​​​ഹാ​​​​​​രം

മ​​​​​​ര​​​​​​ണാ​​​​​​ന​​​​​​ന്ത​​​​​​ര മാ​​​​​​ന്യ​​​​​​ത ഒ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​ന​​​​​​സി​​​​​​ക​​​​​​വും നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ പ​​​​​​ക്വ​​​​​​ത​​​​​​യു​​​​​​ടെ സൂ​​​​​​ചി​​​​​​ക​​​​​​യാ​​​​​​ണ്. ഒ​​​​​​രാ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​കാ​​​​​​ല​​​​​​ത്തെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ശ്വാ​​​​​​സ​​​​​​വും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പും മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ മാ​​​​​​യു​​​​​​ന്നി​​​​​​ല്ല. ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ​​​​​​യും മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​രു പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സാ​​​​​​മൂ​​​​​​ഹി​​​​​​ക പ്ര​​​​​​ശ്‌​​​​​​ന​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​പ​​​​​​രി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ത്മാ​​​​​​വി​​​​​​ന് നേ​​​​​​രി​​​​​​ടു​​​​​​ന്ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്.

Latest News

Up