വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനും യുദ്ധക്കെടുതി നേരിടുന്ന കുടുംബങ്ങൾക്കും വേണ്ടിയും പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനത്തിൽ ത്രികാല ജപപ്രാർഥനയ്ക്കിടെ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിക്കാനും ക്രൈസ്തവ കുടുംബങ്ങളിലെ സ്നേഹത്തിന്റെ ജ്വാല സംരക്ഷിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു.
ത്രികാല ജപപ്രാർഥനയ്ക്കുശേഷം വിവിധ ഇറ്റാലിയൻ ഇടവകകളിൽനിന്നുള്ള തീർഥാടകരെ മാർപാപ്പ ആശീർവദിച്ചു.