ബെഗുസരായ്: ബിഹാറിൽ ഡബിൾ എൻജിൻ സർക്കാർ ഇല്ലെന്നും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഡൽഹിയിൽനിന്നാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും എൻഡിഎ സർക്കാർ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ വ്യാജ ദേശീയതയും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ബിഹാറിലെ ബഗുസരായ്യിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായകിരുന്നു അവർ. “ബിഹാറിൽ ഇരട്ട എൻജിൻ ഇല്ല, ഒരൊറ്റ എൻജിൻ മാത്രമേയുള്ളൂ... എല്ലാം ഡൽഹിയിൽനിന്നാണ് നിയന്ത്രിക്കുന്നത്.
നിങ്ങളെ ആരും കേൾക്കുന്നുമില്ല നിങ്ങളുടെ മുഖ്യമന്ത്രി നിതീഷ്കുമാറിനെ ബഹുമാനിക്കുന്നുമില്ല. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ എൻഡിഎ സർക്കാർ വിഭാഗീയ രാഷ്ട്രീയം കളിക്കുകയും വ്യാജ ദേശീയത പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
വോട്ടർപട്ടികയിൽനിന്നു വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്’’ - പ്രിയങ്ക പറഞ്ഞു.