Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RUBY

പ്രാ​യം വെ​റു​മൊ​രു ന​മ്പ​ർ മാ​ത്രം... 63-ാം വ​യ​സി​ല്‍ വേമ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന് റൂ​ബി!

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ഒ​മ്പ​തു കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് 63കാ​രി​യാ​യ റൂ​ബി. ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല കു​മ്പേ​ല്‍ ക​ട​വി​ല്‍ നി​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ചി​ലേ​ക്ക് 2 മ​ണി​ക്കൂ​ര്‍ 7 മി​നി​റ്റ് കൊ​ണ്ടാ​ണ് 9 കി​ലോ​മീ​റ്റ​ർ റൂ​ബി സാ​ഹ​സി​ക​മാ യി ​നീ​ന്തി​ക്ക​യ​റി​യ​ത്.

വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന പ്രാ​യം കൂ​ടി​യ വ​നി​ത എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ റൂ​ബി​ക്കു സ്വ​ന്ത​മാ​യി. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി മോ​ളേ​ല്‍ എം.​എം. മ​ത്താ​യി​യു​ടെ ഭാ​ര്യ റൂ​ബി​യു​ടെ വി​ജ​യ​ഗാ​ഥ വാ​യി​ക്കാം.

ഒ​ഴു​ക്കി​നെ​തി​രേ തു​ഴ​ഞ്ഞ്

ഫ്രെ​ബു​വ​രി ഏ​ഴി​ന് രാ​വി​ലെ 7.13 ന് ​ചേ​ര്‍​ത്ത​ല കൂ​മ്പേ​ല്‍ ക​ട​വി​ല്‍ റൂ​ബി​യു​ടെ സാ​ഹ​സി​ക നീ​ന്ത​ല്‍ പെ​രു​മ്പാ​വൂ​ര്‍ യൂ​ണി​യ​ന്‍ ബാ​ങ്ക് സീ​നി​യ​ര്‍ ചീ​ഫ് മാ​നേ​ജ​ര്‍ എ​സ്. അ​ര​വി​ന്ദ​നാ​ണ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് പ​ല ഘ​ട്ട​ത്തി​ലും റൂ​ബി​യു​ടെ ല​ക്ഷ്യ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​വ​ര്‍ പി​ന്‍​മാ​റി​യി​ല്ല.

അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് 9.20 ന് ​റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ വൈ​ക്കം ബീ​ച്ചി​ല്‍ റൂ​ബി നീ​ന്തി ക​യ​റി. കോ​ത​മം​ഗ​ലം ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക്ക് ക്ല​ബ്ബ് നീ​ന്ത​ല്‍ കോ​ച്ച് ബി​ജു ത​ങ്ക​പ്പ​നാ​ണ് പ​രി​ശീ​ല​ക​ന്‍.

വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന പ്രാ​യം കൂ​ടി​യ വ​നി​ത

പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സം അ​ല്ല, മ​ന​സി​ന്‍റെ ല​ക്ഷ്യ​മാ​ണു ശ​ക്തി​യെ​ന്ന് നി​റ​ചി​രി​യോ​ടെ റൂ​ബി പ​റ​ഞ്ഞു. വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റൂ​ബി. കോ​ത​മം​ഗ​ലം ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക്ക് ക്ല​മ്പി​ല്‍ പ​രി​ശീ​ലി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​യ​റി റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​പി​ടി​ച്ച 33-ാമ​ത്തെ താ​ര​മാ​ണ് റൂ​ബി.

 

 

Latest News

Up