x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യം വെ​റു​മൊ​രു ന​മ്പ​ർ മാ​ത്രം... 63-ാം വ​യ​സി​ല്‍ വേമ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന് റൂ​ബി!

ജി​ജു ജോ​ർ​ജ്
Published: February 18, 2026 05:29 PM IST | Updated: February 18, 2026 05:29 PM IST

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ഒ​മ്പ​തു കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് 63കാ​രി​യാ​യ റൂ​ബി. ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല കു​മ്പേ​ല്‍ ക​ട​വി​ല്‍ നി​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ചി​ലേ​ക്ക് 2 മ​ണി​ക്കൂ​ര്‍ 7 മി​നി​റ്റ് കൊ​ണ്ടാ​ണ് 9 കി​ലോ​മീ​റ്റ​ർ റൂ​ബി സാ​ഹ​സി​ക​മാ യി ​നീ​ന്തി​ക്ക​യ​റി​യ​ത്.

വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന പ്രാ​യം കൂ​ടി​യ വ​നി​ത എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ റൂ​ബി​ക്കു സ്വ​ന്ത​മാ​യി. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി മോ​ളേ​ല്‍ എം.​എം. മ​ത്താ​യി​യു​ടെ ഭാ​ര്യ റൂ​ബി​യു​ടെ വി​ജ​യ​ഗാ​ഥ വാ​യി​ക്കാം.

ഒ​ഴു​ക്കി​നെ​തി​രേ തു​ഴ​ഞ്ഞ്

ഫ്രെ​ബു​വ​രി ഏ​ഴി​ന് രാ​വി​ലെ 7.13 ന് ​ചേ​ര്‍​ത്ത​ല കൂ​മ്പേ​ല്‍ ക​ട​വി​ല്‍ റൂ​ബി​യു​ടെ സാ​ഹ​സി​ക നീ​ന്ത​ല്‍ പെ​രു​മ്പാ​വൂ​ര്‍ യൂ​ണി​യ​ന്‍ ബാ​ങ്ക് സീ​നി​യ​ര്‍ ചീ​ഫ് മാ​നേ​ജ​ര്‍ എ​സ്. അ​ര​വി​ന്ദ​നാ​ണ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് പ​ല ഘ​ട്ട​ത്തി​ലും റൂ​ബി​യു​ടെ ല​ക്ഷ്യ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​വ​ര്‍ പി​ന്‍​മാ​റി​യി​ല്ല.

അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് 9.20 ന് ​റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ വൈ​ക്കം ബീ​ച്ചി​ല്‍ റൂ​ബി നീ​ന്തി ക​യ​റി. കോ​ത​മം​ഗ​ലം ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക്ക് ക്ല​ബ്ബ് നീ​ന്ത​ല്‍ കോ​ച്ച് ബി​ജു ത​ങ്ക​പ്പ​നാ​ണ് പ​രി​ശീ​ല​ക​ന്‍.

വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന പ്രാ​യം കൂ​ടി​യ വ​നി​ത

പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സം അ​ല്ല, മ​ന​സി​ന്‍റെ ല​ക്ഷ്യ​മാ​ണു ശ​ക്തി​യെ​ന്ന് നി​റ​ചി​രി​യോ​ടെ റൂ​ബി പ​റ​ഞ്ഞു. വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റൂ​ബി. കോ​ത​മം​ഗ​ലം ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക്ക് ക്ല​മ്പി​ല്‍ പ​രി​ശീ​ലി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ നീ​ന്തി​ക്ക​യ​റി റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​പി​ടി​ച്ച 33-ാമ​ത്തെ താ​ര​മാ​ണ് റൂ​ബി.

 

 

K-Rail Survey

പ​ഞ്ചാ​യ​ത്തു​കു​ള​ത്തി​ലെ പ​രി​ശീ​ല​നം

ര​ണ്ട് വ​ര്‍​ഷം മു​മ്പ് റൂ​ബി​യു​ടെ വീ​ടി​നു​സ​മീ​പ​ത്ത് വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് ഒ​രു വ​ലി​യ കു​ളം നി​ര്‍​മി​ച്ചു. അ​വ​ധി​ക്കാ​ല​ത്ത് ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക്ക് ക്ല​ബ്ബ് നി​ര​വ​ധി കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്ക് ഈ ​കു​ള​ത്തി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം കൊ​ടു​ത്തി​രു​ന്നു.

അ​തി​ല്‍ മി​ടു​ക്ക​രാ​യ​വ​ര്‍​ക്ക് മു​വാ​റ്റു​പു​ഴ​യാ​റി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ അ​വ​രു​ടെ സാ​ഹ​സി​ക നീ​ന്ത​ല്‍ റൂ​ബി​യെ ആ​ക​ര്‍​ഷി​ച്ചു.

അ​ങ്ങ​നെ​യാ​ണ് കു​ട്ടി​ക്കാ​ല​ത്ത് ക​ളി​ച്ചു​വ​ള​ർ​ന്ന വീ​ടി​നു സ​മീ​പം, ക​റു​ക​ട​ത്ത് ബ്രാ​ഞ്ച് ക​നാ​ലി​ല്‍ മാ​ത്രം നീ​ന്തി ശീ​ല​മു​ണ്ടാ​യി​രു​ന്ന റൂ​ബി നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന് വാ​ര​പ്പെ​ട്ടി​യി​ലെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് മു​വാ​റ്റു​പു​ഴ​യാ​റി​ലെ ക​റു​ക​ടം ക​ണി​യാം​കു​ടി പാ​ല​ത്തി​നു സ​മീ​പം തെ​ര​ഞ്ഞ​ടു​ത്ത​ത്.

 

K-Rail Survey

പ്ര​ചോ​ദ​ന​മാ​യ​തു കു​രു​ന്നു​ക​ള്‍

കൊ​ച്ചു​കു​ട്ടി​ക​ള്‍ കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​ന​കം ഏ​റെ ദൂ​രം നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ര്‍​ഡ് നേ​ടി​യ വാ​ര്‍​ത്ത​ക​ള്‍ റൂ​ബി കൗ​തു​ക​ത്തോ​ടെ വാ​യി​ക്കു​മാ​യി​രു​ന്നു. അ​വ​രി​ല്‍ പ​ല​ര്‍​ക്കും നാ​ട്ടി​ല്‍ ആ​ദ​ര​വും കി​ട്ടി​യി​രു​ന്നു.

തീ​രെ കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്ക് ഇ​ത്ര സാ​ഹ​സി​ക​ദൂ​രം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​മെ​ങ്കി​ല്‍ ശ്ര​മി​ച്ചാ​ല്‍ ത​നി​ക്കും ഇ​തു നേ​ടാ​നാ​കു​മെ​ന്ന് റൂ​ബി​യും മ​ന​സി​ലു​റ​പ്പി​ച്ചു.

പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ കാ​യ​ല്‍ നീ​ന്തി റി​ക്കാ​ര്‍​ഡ് കു​റി​ക്കു​ന്ന​ത് റൂ​ബി​ക്കും പ്ര​ചോ​ദ​ന​മാ​യി. ബി​കോം ബി​രു​ദ​ധാ​രി​യ റൂ​ബി സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തേ സ്‌​പോ​ര്‍​ട്‌​സി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യി​രു​ന്നു. മാ​തി​ര​പ്പി​ള്ളി ഗ​വ. സ്‌​കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പി​ക മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്ന​താ​യും താ​ൻ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​രു​ന്ന​താ​യും റൂ​ബി പ​റ​ഞ്ഞു. പി​ന്നീ​ട് വീ​ട്ട​മ്മ​യാ​യി കു​ടും​ബ​ത്തി​ലൊ​തു​ങ്ങി​യ​തോ​ടെ സ്‌​പോ​ര്‍​ട്‌​സ് രം​ഗ​ത്ത് നി​ന്ന് പി​ന്‍​വാ​ങ്ങി.

ഭ​ര്‍​ത്താ​വും മ​ക്ക​ളും പി​ന്തു​ണ

റൂ​ബി​യു​ടെ ആ​ഗ്ര​ഹ​വും മ​നോ​ധൈ​ര്യ​വും മ​ന​സി​ലാ​ക്കി​യ ഭ​ര്‍​ത്താ​വ് മ​ത്താ​യി​യും മ​ക്ക​ള്‍ ബാ​സി​ല്‍ മാ​ത്യു(​ഖ​ത്ത​ര്‍), ബ്ലെ​സി (ബം​ഗ​ളൂ​രു) എ​ന്നി​വ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി ക​ട്ട​യ്ക്കു കൂ​ടെ നി​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​രി​ശീ​ല​ന​ത്തി​ന് കൊ​ണ്ടു​പോ​കാ​നാ​യി അ​വ​ര്‍ ഒ​പ്പം നി​ന്നു.

ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​ണ് അ​വ​സാ​ന ഒ​രു മാ​സം തു​ട​ര്‍​ച്ച​യാ​യി പ​രി​ശീ​ല​നം നേ​ടി​യ​ത്. ദി​വ​സ​വും രാ​വി​ലെ 6 മു​ത​ല്‍ 10 വ​രെ​യും വൈ​കു​ന്നേ​രം 3 മു​ത​ല്‍ 6 വ​രെ​യും ആ​യി​രു​ന്നു പ​രി​ശീ​ല​നം.

അ​നു​മോ​ദ​ന പ്ര​വാ​ഹം

റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​നു പി​ന്നാ​ലെ റൂ​ബി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. വൈ​ക്കം ബീ​ച്ചി​ല്‍ നീ​ന്തി​ക്ക​യ​റി​റി​ക്കാ​ര്‍​ഡി​ട്ട ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​യ റൂ​ബി​യെ ന​ഗ​ര​സ​ഭ​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി പൊ​ന്ന​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

റൂ​ബി​യു​ടെ സ്വ​ന്തം നാ​ട്ടി​ല്‍, ഇ​ഞ്ചൂ​ര്‍ മാ​ര്‍​തോ​മ സെ​ഹി​യോ​ന്‍ ഇ​ട​വ​ക പ​ള്ളി​യി​ല്‍ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളും സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഉ​റ​ച്ചു പ​രി​ശ്ര​മി​ച്ചാ​ല്‍ പ്രാ​യം ഒ​ന്നി​നും ഒ​രു ത​ട​സ​മ​ല്ലെ​ന്നു തെ​ളി​യി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു റൂ​ബി.

Tags : STHREEDHANAM RUBY

Recent News

Up