x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1,000 സ്ത്രീ ​സം​രം​ഭ​ക​രെ ഒ​രു​ക്കി മേ​രി സു​മി

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: November 5, 2025 05:34 PM IST | Updated: November 5, 2025 05:34 PM IST

മ​റ്റ് ജോ​ലി​ക​ള്‍​ക്കൊ​ന്നും പോ​കാ​തെ കു​ടും​ബ​ത്തി​നു വേ​ണ്ടി ത​ങ്ങ​ളു​ടെ ജീ​വി​തം മാ​റ്റി​വ​ച്ച ഒ​രു കൂ​ട്ടം വ​നി​ത​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​ന​മാ​ര്‍​ഗം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​തി​ന്‍റെ നി​റ​വി​ലാ​ണ് പു​ത്ത​ന്‍​വേ​ലി​ക്ക​ര തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മേ​രി സു​മി. സു​മി പ​ക​ര്‍​ന്നു ന​ല്‍​കി​യ ക​ര​കൗ​ശ​ല നി​ര്‍​മാ​ണ​ത്തി​ലൂ​ടെ ഇ​തി​ന​കം സ്വ​യം​സം​രം​ഭ​ക​രാ​യ​ത് ആ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളാ​ണ്.

തു​ട​ക്കം കാ​വ​ടി പൂ​ക്ക​ളി​ലൂ​ടെ

പ​ത്താം ക്ലാ​സി​ല്‍ ട്യൂ​ഷ​ന്‍ പ​ഠി​പ്പി​ച്ച മ​ണി ടീ​ച്ച​റാ​ണ് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ സു​മി​യെ പ​ഠി​പ്പി​ച്ച​ത്. അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് കാ​വ​ടി​പ്പൂ​ക്ക​ള്‍ ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു മേ​രി സു​മി​യു​ടെ തു​ട​ക്കം. മ​നോ​ഹ​ര​മാ​യ കാ​വ​ടി​പ്പൂ​ക്ക​ള്‍ ഉ​ണ്ടാ​ക്കി​യ​തോ​ടെ അ​ത് വാ​ങ്ങി​ക്കാ​നും ആ​വ​ശ്യ​ക്കാ​രേ​റി.

പൂ ​വി​ല്പ​ന​യി​ലൂ​ടെ വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ അ​വ​ര്‍ സ്വ​ന്ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കി​ത്തു​ട​ങ്ങി. ത​ന്‍റെ അ​റി​വു​ക​ള്‍ മ​റ്റു സ്ത്രീ​ക​ള്‍​ക്ക് വ​രു​മാ​ന​മാ​ക​ട്ടെ​യെ​ന്ന ചി​ന്ത​യി​ലാ​ണ് 2015 മു​ത​ല്‍ സു​മി സ്വ​യം​സം​രം​ഭ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

K-Rail Survey

10 വ​ര്‍​ഷം, സം​രം​ഭ​ക​രാ​യ​ത് 1,000 പേ​ര്‍

2015 ലാ​ണ് സു​മി ഇ​രി​ങ്ങാ​ല​ക്കു​ട ചൈ​ത​ന്യ വ​നി​താ കൂ​ട്ടാ​യ്മ​യി​ലെ 20 സ്ത്രീ​ക​ള്‍​ക്ക് ക​ര​കൗ​ശ​ല നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ആ ​കൂ​ട്ടാ​യ്മ​യി​ലെ പ​ല സ്ത്രീ​ക​ളും ഇ​ന്ന് സ്വ​യം​സം​രം​ഭ​ക​രാ​ണ്. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 1,000 സ്ത്രീ​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി ചെ​റി​യൊ​രു വ​രു​മാ​ന​മാ​ര്‍​ഗം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​ന്‍ സു​മി​ക്ക് ക​ഴി​ഞ്ഞു.

ക്രാ​ഫ്റ്റ് വ​ര്‍​ക്ക്, മാ​ല, സ്ലൈ​ഡ്, കു​ട നി​ര്‍​മാ​ണം. സാ​രി പെ​യി​ന്‍റിം​ഗ്, പെ​യി​ന്‍റിം​ഗ്, എം​ബ്രോ​യ്ഡ​റി വ​ര്‍​ക്ക് എ​ന്നി​വ​യി​ലാ​ണു പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. സം​രം​ഭ​ക​രാ​കാ​ന്‍ ത​യാ​റു​ള്ള സ്ത്രീ​ക​ള്‍​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സും മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സും എ​ടു​ത്തു ന​ല്‍​കാ​റു​ണ്ട്.

 

K-Rail Survey

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലു​മാ​യി ഇ​ടു​ക്കി, വ​യ​നാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്്ത്രീ​ക​ളെ​യാ​ണ് സ്വ​യം സം​രം​ഭ​ക​രാ​ക്കി​യ​ത്. ര​ണ്ടു ദി​വ​സ​ത്തെ ക്ലാ​സി​നൊ​ടുവി​ല്‍ ഇ​വ​ര്‍ നി​ര്‍​മി​ച്ച വ​സ്തു​ക്ക​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ അ​ട​ക്കം കാ​ണി​ക്കു​ന്ന​തി​നാ​യി പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും ന​ട​ത്താ​റു​മു​ണ്ട്.

ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ച്ച് വി​ല്പ​ന ന​ട​ത്തി സ്വ​ന്ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന സ്ത്രീ​ക​ള്‍ ഏ​റെ​യു​ണ്ടെ​ന്ന് എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​നി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന മേ​രി സു​മി പ​റ​ഞ്ഞു.

ഭാ​ര​തീ​യ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​സ് സി ​സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മേ​രി സു​മി.

Tags : STHREEDHANAM

Recent News

Up