x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബു​ദ്ധ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന സ്റ്റാ​മ്പു​ക​ള്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: January 31, 2026 05:49 PM IST | Updated: January 31, 2026 05:49 PM IST

മ​നു​ഷ്യ​ജീ​വി​തം ദുഃ​ഖ​വും ബു​ദ്ധി​മു​ട്ടു​ക​ളും കൊ​ണ്ടു നി​റ​ഞ്ഞ​താ​ണെ​ന്നും, മ​നു​ഷ്യ​ന്‍റെ ആ​ശ​ക​ളും ഒ​ടൂ​ങ്ങാ​ത്ത ആ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ഈ ​ദുഃ​ഖ​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നും പ​ഠി​പ്പി​ച്ച ശ്രീ ​ബു​ദ്ധ​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ പോ​സ്റ്റ​ല്‍ സ്റ്റാ​മ്പു​ക​ളി​ലൂ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ സു​ധ പു​ല്‍​പ്ര.

ഗൗ​ത​മ ബു​ദ്ധ​ന്‍റെ ജ​ന​നം, ആ​ദ്യ​കാ​ല ജീ​വി​തം, ജ്ഞാ​നോ​ദ​യം, സൂ​ക്ത​ങ്ങ​ള്‍, മ​ഹാ​പ​രി​നി​ര്‍​വാ​ണം (മ​ര​ണം) ഇ​വ​യെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന സ്റ്റാ​മ്പു​ക​ളാ​ണ് സു​ധ പു​ല്‍​പ്ര​യു​ടെ കൈ​വ​ശ​മു​ള്ള​ത്.

അ​ച്ഛ​ന്‍ സ​മ്മാ​നി​ച്ച സ്റ്റാ​മ്പു​ക​ള്‍

കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ള്‍ അ​ച്ഛ​ന്‍ സ​മ്മാ​നി​ച്ച കു​റ​ച്ചു സ്റ്റാ​മ്പു​ക​ളാ​യി​രു​ന്നു സു​ധ​യെ സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ബി​സി​ന​സു​കാ​ര​നാ​യ അ​ച്ഛ​ന്‍ രാ​മ​ന്‍ മേ​നോ​ന്‍ ത​ന്‍റെ കൈ​വ​ശം കി​ട്ടു​ന്ന സ്റ്റാ​മ്പു​ക​ളെ​ല്ലാം മ​ക​ള്‍​ക്ക് കൊ​ണ്ടു​വ​ന്നു കൊ​ടു​ക്കും.

സു​ധ​യു​ടെ സ്റ്റാ​മ്പു​ക​ളു​ടെ താ​ല്‍​പ​ര്യം ക​ണ്ട് വി​ദേ​ശ​ത്തു​ള്ള അ​മ്മാ​വ​നും അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്മാ​രു​മൊ​ക്കെ സ്റ്റാ​മ്പു​ക​ള്‍ ന​ല്‍​കു​മാ​യി​രു​ന്നു. കി​ട്ടു​ന്ന സ്റ്റാ​മ്പു​ക​ളെ​ല്ലാം സു​ധ നോ​ട്ട് പു​സ്ത​ക​ത്തി​ല്‍ ഒ​ട്ടി​ച്ചു​വ​യ്ക്കും.

അ​മ്മ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലീ​ല​യും മ​ക​ള്‍​ക്കൊ​പ്പം നി​ന്നു. തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​ക്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഔ​വ​ര്‍ ഇ​ന്ത്യ പ്രോ​ജ​ക്ടിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ സ്വ​ത​ന്ത്ര സ​മ​ര സേ​നാ​നി​ക​ളു​ടെ സ്റ്റാ​മ്പ് ശേ​ഖ​ര​ണം സു​ധ​യെ സ​മ്മാ​നാ​ര്‍​ഹ​യാ​ക്കി.

അ​ത് ആ ​കു​ട്ടി​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​കി. തു​ട​ര്‍​ന്ന് അ​ങ്ങോ​ട്ട് ബ​ന്ധു​ക്ക​ളി​ല്‍നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നൊ​ക്കെ സ്റ്റാ​മ്പു​ക​ള്‍ വാ​ങ്ങി സു​ധ ത​ന്‍റെ ശേ​ഖ​രം വി​പു​ല​മാ​ക്കി.

 

K-Rail Survey

ബു​ദ്ധ​ന്‍റെ സ്റ്റാ​മ്പു​ക​ളി​ലൂ​ടെ....

ബു​ദ്ധ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൗ​തു​ക​വും വി​ജ്ഞാ​ന​വും ജ​നി​പ്പി​ക്കു​ന്ന സ്റ്റാ​മ്പു​ക​ളാ​ണ് സു​ധ പു​ല്‍​പ്ര​യ്ക്കു​ള്ള​ത്. 2016 മു​ത​ലാ​ണ് ബു​ദ്ധ​നെ​ക്കു​റി​ച്ചു​ള്ള സ്റ്റാ​മ്പു​ശേ​ഖ​ര​ണം വി​പു​ല​മാ​ക്കി​യ​ത്.

ബു​ദ്ധ​ന്‍റെ മു​ന്‍​കാ​ല ജീ​വി​ത​ങ്ങ​ള്‍, ഗൗ​ത​മ ബു​ദ്ധ​ന്‍റെ ജീ​വി​തം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്ഞാ​നോ​ദ​യം, വി​ദ്യ അ​ഭ്യ​സി​പ്പി​ക്ക​ല്‍, മ​ഹാ​പ​രി​നി​ര്‍​വാ​ണം, ബു​ദ്ധ​ന്‍റെ 12 പ്ര​വൃ​ത്തി​ക​ള്‍, ബു​ദ്ധ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ഹ്ന​ങ്ങ​ള്‍, ചി​ത്ര​ങ്ങ​ള്‍, ബു​ദ്ധ​മ​ത ഗ്ര​ന്ഥ​ങ്ങ​ള്‍, ആ​ചാ​ര​ങ്ങ​ള്‍, പു​ണ്യ​സ്ഥ​ല​ങ്ങ​ള്‍, ഭീ​മാ​കാ​ര​മാ​യ പ്ര​തി​ഷ്ഠ​ക​ള്‍, വി​വി​ധ ആ​സ​ന​ങ്ങ​ള്‍, അ​വ​ശി​ഷ്ട​ങ്ങ​ള്‍, അ​ജ​ന്ത​യി​ലെ ഗു​ഹ​ക​ളി​ലേ​യും ചൈ​ന​യി​ലെ ആ​യി​രം ബു​ദ്ധ​ന്മാ​രെ കൊ​ത്തി​വ​ച്ച പ​ര്‍​വ​ത നി​ര​ക​ളി​ലു​മു​ള്ള ശി​ല്‍​പ വി​ദ്യ​ക​ളു​മെ​ല്ലാം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ്റ്റാ​മ്പു​ക​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

വി​ശ്ര​മ​ജീ​വി​ത​ത്തി​നി​ട​യി​ല്‍

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ സ​മ​യം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് സു​ദ​ര്‍​ശ​ന​നും മ​ക്ക​ളാ​യ ഇ​ന്ദു പാ​ര്‍​വ​തി​യു​ടെ​യും അ​പ്പു പ​ര​മേ​ഷി​ന്‍റെ​യും പി​ന്തു​ണ എ​പ്പോ​ഴു​മു​ണ്ടെ​ന്ന് സു​ധ പു​ല്‍​പ്ര പ​റ​ഞ്ഞു.

Tags : STHREEDHANAM

Recent News

Up