Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Madhavan

അ​ഭി​നേ​താ​ക്ക​ളാ​യി സാ​ധാ​ര​ണ​ക്കാ​ർ; രാ​ജേ​ഷ് മാ​ധ​വ​ന്‍റെ പെ​ണ്ണും പൊ​റാ​ട്ടും ട്രെ​യി​ല​ർ  

ന​ട​ൻ രാ​ജേ​ഷ് മാ​ധ​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ണ്ണും പൊ​റാ​ട്ടും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. നി​ക്കാ​ൻ പ​റ്റാ​ത്തി​ട​ത്ത് നി​ന്ന് ഓ​ടി പോ​കാ​ന​ല്ലേ ഈ ​ലോ​കം ഇ​ത്രേം വ​ലു​താ​യി​രി​ക്ക​ണേ എ​ന്ന നാ​യ​ക​നാ​യ സു​ട്ടു​വി​ന്‍റെ ഡ​യ​ലോ​ഗി​ന് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ടോ​വി​നോ തോ​മ​സ് ആ​ണ്. ഫെ​ബ്രു​വ​രി 13-ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.

ഭീ​ഷ്മ പ​ർ​വ്വം, റാ​ണി പ​ത്മി​നി തു​ട​ങ്ങി​യ ഹി​റ്റ് സി​നി​മ​ക​ളു​ടെ ര​ച​നാ പ​ങ്കാ​ളി​യാ​യി​രു​ന്ന ര​വി​ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്. ഫാ​ന്‍റ​സി​യും ആ​ക്ഷേ​പ​ഹാ​സ്യ​വും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ എ​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത. നൂ​റി​ല​ധി​കം പു​തു​മു​ഖ​ങ്ങ​ളും നാ​നൂ​റി​ല​ധി​കം പ​ക്ഷി​മൃ​ഗാ​ദി​ക​ളും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

 

Latest News

Up