x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​നേ​താ​ക്ക​ളാ​യി സാ​ധാ​ര​ണ​ക്കാ​ർ; രാ​ജേ​ഷ് മാ​ധ​വ​ന്‍റെ പെ​ണ്ണും പൊ​റാ​ട്ടും ട്രെ​യി​ല​ർ  


Published: February 10, 2026 09:40 AM IST | Updated: February 10, 2026 09:40 AM IST

ന​ട​ൻ രാ​ജേ​ഷ് മാ​ധ​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ണ്ണും പൊ​റാ​ട്ടും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. നി​ക്കാ​ൻ പ​റ്റാ​ത്തി​ട​ത്ത് നി​ന്ന് ഓ​ടി പോ​കാ​ന​ല്ലേ ഈ ​ലോ​കം ഇ​ത്രേം വ​ലു​താ​യി​രി​ക്ക​ണേ എ​ന്ന നാ​യ​ക​നാ​യ സു​ട്ടു​വി​ന്‍റെ ഡ​യ​ലോ​ഗി​ന് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ടോ​വി​നോ തോ​മ​സ് ആ​ണ്. ഫെ​ബ്രു​വ​രി 13-ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.

ഭീ​ഷ്മ പ​ർ​വ്വം, റാ​ണി പ​ത്മി​നി തു​ട​ങ്ങി​യ ഹി​റ്റ് സി​നി​മ​ക​ളു​ടെ ര​ച​നാ പ​ങ്കാ​ളി​യാ​യി​രു​ന്ന ര​വി​ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്. ഫാ​ന്‍റ​സി​യും ആ​ക്ഷേ​പ​ഹാ​സ്യ​വും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ എ​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത. നൂ​റി​ല​ധി​കം പു​തു​മു​ഖ​ങ്ങ​ളും നാ​നൂ​റി​ല​ധി​കം പ​ക്ഷി​മൃ​ഗാ​ദി​ക​ളും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

 

മ​ല​യാ​ള​ത്തി​ലെ യു​വ സൂ​പ്പ​ർ താ​രം ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ല പ്ര​മു​ഖ താ​ര​ങ്ങ​ൾ ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി പ്രേ​ക്ഷ​ക​ർ​ക്ക് സ​സ്പെ​ന്‍​സ് ന​ൽ​കും.

ഗോ​വ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ഐ​എ​ഫ്എ​ഫ്കെ തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ചി​ത്രം നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യും എ​സ് ടി ​കെ ഫ്രെ​യിം​സ്, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ എ​ന്നീ ബാ​ന​റു​ക​ളി​ൽ ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ, ഷെ​റി​ൻ റേ​ച്ച​ൽ സ​ന്തോ​ഷ് എ​ന്നി​വ​രും നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്.

അ​രു​ൺ സി. ​ത​മ്പി എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യ ചി​ത്ര​ത്തി​ന് വേ​ണ്ടി സ​ബി​ൻ ഉ​ര​ളി​ക്ക​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ച​മ​ൻ ചാ​ക്കോ​യാ​ണ് എ​ഡി​റ്റിം​ഗ്. വൈ​ശാ​ഖ് സു​ഗു​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഡോ​ൺ വി​ൻ​സെ​ന്‍റ് സം​ഗീ​തം ന​ൽ​കു​ന്നു.

വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ ക​ലാ​സം​വി​ധാ​ന​വും റോ​ണ​ക്സ് സേ​വ്യ​ർ മേ​ക്ക​പ്പും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.​ശ​ബ്ദ​ലേ​ഖ​ന വി​ഭാ​ഗ​ത്തി​ൽ ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ (സി​ങ്ക് & സൗ​ണ്ട് ഡി​സൈ​ൻ), വി​പി​ൻ നാ​യ​ർ (സൗ​ണ്ട് മി​ക്സിം​ഗ്) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വൈ​ശാ​ഖ് സ​ന​ൽ​കു​മാ​ർ, ഡി​നോ ഡേ​വി​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വ​സ്ത്രാ​ല​ങ്കാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ഗ്ഗ് വൈ​റ്റ് വി.​എ​ഫ്.​എ​ക്സും ലി​ജു പ്ര​ഭാ​ക​ർ ക​ള​റിം​ഗും നി​ർ​വ്വ​ഹി​ക്കു​മ്പോ​ൾ ആ​ന്‍റ​ണി സ്റ്റീ​ഫ​നാ​ണ് പ​ബ്ലി​സി​റ്റി ഡി​സൈ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Tags : Pennum Porattum Rajesh Madhavan Santhosh T Kuruvilla

Recent News

Up