ന്യൂഡൽഹി: സാഹിത്യ, പ്രസാധന രംഗങ്ങളിലെ പ്രവർത്തനമികവിന് ഡിസി ബുക്സ് മാനേജിംഗ് ഡയറക്ടർ രവി ഡിസിക്ക് ഫ്രഞ്ച് സർക്കാരിന്റെ ഉന്നത ഷെവലിയർ ബഹുമതി. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തെരി മാത്തോവിൽനിന്നു ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് പുരസ്കാരം രവി ഏറ്റുവാങ്ങി.
കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, ജോണ്‍ ബ്രിട്ടാസ് എംപി, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട്, മുൻ അംബാസഡർമാരായ കെ.പി. ഫാബിയാൻ, കെ. അഭയ്, കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി അനീഷ് രാജ്, പ്രമുഖ പ്രസാധകരായ ആർ.കെ. മെഹ്റ, രമേശ് കെ. മിത്തൽ, ഉർവശി ഭൂട്ടാലിയ, നീത ഗുപ്ത, അർപിത ദാസ്, എയ്മ പ്രസിഡന്റ് ബാബു പണിക്കർ, മുതിർന്ന പത്രപ്രവർത്തകരായ എൻ. അശോകൻ, ജോർജ് കള്ളിവയലിൽ, പി. ബസന്ത്, ജോമി തോമസ്, നിഷ പുരുഷോത്തമൻ, പ്രസൂണ്‍ കണ്ടത്ത്, സുധീർനാഥ് തുടങ്ങിയവരും രവിയുടെ ഭാര്യ രതിമ ഡിസി, മകൻ ഗോവിന്ദ് ഡിസി എന്നിവരും പങ്കെടുത്തു.