x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രവി ഡിസിക്ക് ഷെവലിയർ ബഹുമതി


Published: December 5, 2025 03:18 AM IST | Updated: December 5, 2025 03:18 AM IST


ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ഹി​​​ത്യ, പ്ര​​​സാ​​​ധ​​​ന രം​​​ഗ​​​ങ്ങളിലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വി​​​ന് ഡി​​​സി ബു​​​ക്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ര​​​വി ഡി​​​സി​​​ക്ക് ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത ഷെ​​​വ​​​ലി​​​യ​​​ർ ബ​​​ഹു​​​മ​​​തി. ഡ​​​ൽ​​​ഹി​​​യി​​​ലെ ഫ്ര​​​ഞ്ച് എം​​​ബ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഫ്ര​​​ഞ്ച് അം​​​ബാ​​​സഡ​​​ർ തെ​​​രി മാ​​​ത്തോ​​​വി​​​ൽ​​​നി​​​ന്നു ഷെ​​​വ​​​ലി​​​യ​​​ർ ഓ​​​ഫ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ലെ​​​റ്റേ​​​ഴ്സ് പു​​​ര​​​സ്കാ​​​രം ര​​​വി ഏ​​​റ്റു​​​വാ​​​ങ്ങി.


കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ്, സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി, ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ സ​​​തീ​​​ഷ് ന​​​ന്പൂ​​​തി​​​രി​​​പ്പാ​​​ട്, മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രാ​​​യ കെ.​​​പി. ഫാ​​​ബി​​​യാ​​​ൻ, കെ. ​​​അ​​​ഭ​​​യ്, കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​നീ​​​ഷ് രാ​​​ജ്, പ്ര​​​മു​​​ഖ പ്ര​​​സാ​​​ധ​​​ക​​​രാ​​​യ ആ​​​ർ.​​​കെ. മെ​​​ഹ്റ, ര​​​മേ​​​ശ് കെ. ​​​മി​​​ത്ത​​​ൽ, ഉ​​​ർ​​​വ​​​ശി ഭൂ​​​ട്ടാ​​​ലി​​​യ, നീ​​​ത ഗു​​​പ്ത, അ​​​ർ​​​പി​​​ത ദാ​​​സ്, എ​​​യ്മ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു പ​​​ണി​​​ക്ക​​​ർ, മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ എ​​​ൻ. അ​​​ശോ​​​ക​​​ൻ, ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, പി. ​​​ബ​​​സ​​​ന്ത്, ജോ​​​മി തോ​​​മ​​​സ്, നി​​​ഷ പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ, പ്ര​​​സൂ​​​ണ്‍ ക​​​ണ്ട​​​ത്ത്, സു​​​ധീ​​​ർ​​​നാ​​​ഥ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ര​​​വി​​​യു​​​ടെ ഭാ​​​ര്യ ര​​​തി​​​മ ഡി​​​സി, മ​​​ക​​​ൻ ഗോ​​​വി​​​ന്ദ് ഡി​​​സി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Tags : Ravi DC Chevalier

Recent News

Up