Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resmi Raju

America

ഇ​ടു​ക്കി സ്വ​ദേ​ശി ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡെ​ന്‍റ​ൽ റി​സ​ർ​ച്ച​ർ

ബോ​സ്റ്റ​ൺ: ലോ​ക​ത്തെ മി​ക​ച്ച അ​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലൊ​ന്നാ​യ ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ യു​എ​സി​ലെ ബോ​സ്റ്റ​ണി​ലു​ള്ള മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ (എം​ജി​എ​ച്ച്) ഡെ​ന്‍റ​ൽ റി​സ​ർ​ച്ച​റാ​യി ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി ര​ശ്മി രാജു ചു​മ​ത​ല​യേ​റ്റു.

രാ​ജാ​ക്കാ​ട് നി​ർ​മ​ല സ്കൂ​ൾ, എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ര​ശ്മി 2013ൽ ​ചെ​ന്നൈ എ​സ്ആ​ർ​എം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം​ഡി​എ​സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്ന് സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

2020-ൽ ​ജ​പ്പാ​നി​ലെ ടോ​ക്കു​ഷി​മ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് പി​എ​ച്ച്ഡി നേ​ടി. തു​ട​ർ​ന്ന് യു​എ​സി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തി​ൽ (എ​ൻ​ഐ​എ​ച്ച്) ഗ​വേ​ഷ​ക​യാ​യി. ദ​ന്ത ചി​കി​ത്സാ​രം​ഗ​ത്തെ ഗ​വേ​ഷ​ണ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹാ​ർ​വാ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ ഡെ​ന്‍റ​ൽ റി​സ​ർ​ച്ച​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

രാ​ജാ​ക്കാ​ട് ക​രു​വ​ച്ചാ​ട്ട് പ​രേ​ത​രാ​യ രാ​ജു - ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ര​ശ്മി. രാ​ജാ​ക്കാ​ട് ക​രു​വ​ച്ചാ​ട്ട് പ​രേ​ത​രാ​യ രാ​ജു - ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ര​ശ്മി. സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്ത്.

Latest News

Up