ബോസ്റ്റൺ: ലോകത്തെ മികച്ച അഞ്ച് യൂണിവേഴ്സിറ്റികളിലൊന്നായ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ യുഎസിലെ ബോസ്റ്റണിലുള്ള മെഡിക്കൽ സ്കൂളിൽ (എംജിഎച്ച്) ഡെന്റൽ റിസർച്ചറായി ഇടുക്കി രാജാക്കാട് സ്വദേശിനി രശ്മി രാജു ചുമതലയേറ്റു.
രാജാക്കാട് നിർമല സ്കൂൾ, എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രശ്മി 2013ൽ ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽനിന്ന് എംഡിഎസിൽ ഒന്നാം റാങ്ക് നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു.
2020-ൽ ജപ്പാനിലെ ടോക്കുഷിമ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി. തുടർന്ന് യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) ഗവേഷകയായി. ദന്ത ചികിത്സാരംഗത്തെ ഗവേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് ഹാർവാഡ് മെഡിക്കൽ സ്കൂളിൽ ഡെന്റൽ റിസർച്ചറായി തെരഞ്ഞെടുക്കപ്പെട്ടത്.
രാജാക്കാട് കരുവച്ചാട്ട് പരേതരായ രാജു - ശാന്ത ദമ്പതികളുടെ മകളാണ് രശ്മി. രാജാക്കാട് കരുവച്ചാട്ട് പരേതരായ രാജു - ശാന്ത ദമ്പതികളുടെ മകളാണ് രശ്മി. സഹോദരൻ രഞ്ജിത്ത്.