Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respected

Kannur

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ഹ​പാ​ഠി​ക​ളെ ആ​ദ​രി​ച്ചു

ചെ​മ്പേ​രി: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1991 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ മെം​ബ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത മു​ൻ സ​ഹ​പാ​ഠി​ക​ളെ ആ​ദ​രി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ബി. ​ല​ത, സാ​ലി വെ​ള്ള​വ​ള്ളി​യി​ൽ, കോ​ട്ട​യം ജി​ല്ല​യി​ലെ അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ചെ​മ്പേ​രി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം സ്കൂ​ൾ മാ​നേ​ജ​രും ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​റു​മാ​യ റ​വ.​ ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു. "ഓ​ർ​മ 91' കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ സാ​ബു മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സി​ബി കു​ളി​രാ​നി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 91 ബാ​ച്ച് സ​ഹ​പാ​ഠി​ക​ളാ​യ ഏ​രു​വേ​ശി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി. ​ജോ​ർ​ജ്, സോ​യി​ച്ച​ൻ കു​ള​ത്ത​റ, ഷീ​ബ ഈ​ന്തും​തോ​ട്ട​ത്തി​ൽ, വി.​പി.​ത​മ്പാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up