ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ പഞ്ചായത്ത് വാർഡുകളിൽ മെംബർമാരായി തെരഞ്ഞെടുത്ത മുൻ സഹപാഠികളെ ആദരിച്ചു. ഏരുവേശി പഞ്ചായത്ത് മെംബർമാരായ ജോൺസൺ പുലിയുറുമ്പിൽ, ബി. ലത, സാലി വെള്ളവള്ളിയിൽ, കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്ത് അംഗം ഷാന്റി സെബാസ്റ്റ്യൻ എന്നിവരെയാണ് ആദരിച്ചത്.
ചെമ്പേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്ത് മെമന്റോ സമ്മാനിച്ചു. "ഓർമ 91' കൂട്ടായ്മ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റുമായ സാബു മണിമല അധ്യക്ഷത വഹിച്ചു. കൂട്ടായ്മ സെക്രട്ടറി സിബി കുളിരാനി ആമുഖ പ്രഭാഷണം നടത്തി. 91 ബാച്ച് സഹപാഠികളായ ഏരുവേശി സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ പി. ജോർജ്, സോയിച്ചൻ കുളത്തറ, ഷീബ ഈന്തുംതോട്ടത്തിൽ, വി.പി.തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Respected classmates