Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadRage

Special

റോഡിലെ 'ഥാറോറിസ്റ്റ്' കളി തുടരുന്നു: ഇത്തവണ ഗോവയിൽ പണികിട്ടിയത് പാവം i20 ഉടമയ്ക്ക്

ഗോ​വ​യി​ലെ ശാ​ന്ത​മാ​യ നി​ര​ത്തു​ക​ളെ ന​ടു​ക്കി വീ​ണ്ടും മ​ഹീ​ന്ദ്ര ഥാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഥാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹ്യു​ണ്ടാ​യ് i20 കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ i20 കാ​റി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഒ​രു കൂ​ട്ടം യു​വാ​ക്ക​ളും യു​വ​തി​ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് ഭ​യ​ന്നു​കൊ​ണ്ട് അ​ച്ഛ​നെ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ദൃ​ശ്യം.

താ​ൻ വ​ണ്ടി ഓ​ടി​ക്കു​മ്പോ​ൾ ക​വ​ല​യി​ലൂ​ടെ മ​റ്റൊ​രു വ​ണ്ടി വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ട്ടെ​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും കി​ത​ച്ചു​കൊ​ണ്ട് യു​വാ​വ് പ​റ​യു​ന്നു​ണ്ട്.

പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും വ​ണ്ടി​യു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ നി​ല​വി​ൽ വ്യ​ക്ത​ത​യി​ല്ല. ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​വ​യി​ലെ പ്രാ​ദേ​ശി​ക ഡ്രൈ​വ​ർ​മാ​ർ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​രാ​ണെ​ന്നും എ​ന്നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗ് രീ​തി​ക​ൾ കാ​ര​ണം പ​ല​രും പ​രി​ഹാ​സ​രൂ​പേ​ണ ഥാ​റി​നെ 'ഥാ​റോ​റി​സ്റ്റ്' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

 

Latest News

Up