x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർ തട്ടിയതിന് പകരം ചോദിച്ചത് ചോര കൊണ്ട്; ആറാട്ടുപുഴയിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം


Published: December 31, 2025 05:18 AM IST | Updated: December 31, 2025 11:50 AM IST

ഹരിപ്പാട്: ആ​റാ​ട്ടു​പു​ഴ എ​സി പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​ന് നേ​രെ ക്രൂ​ര മ​ർ​ദ​നം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ള​ങ്ങ​ര​ശേ​രി​ൽ അ​നു​വി​നെ​യാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ൾ ചേ​ർ​ന്ന് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

അ​നു ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്‍റെ മി​റ​ർ ത​ട്ടി റോ​ഡ​രി​കി​ൽ നി​ന്ന അ​മീ​ർ എ​ന്ന യു​വാ​വ് വീ​ണ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​നു വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും, സ്ഥ​ല​ത്തെ​ത്തി​യ അ​ക്ര​മി​സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​നു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പി വ​ടി​ക​ളും മ​ര​ത്ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ക്രൂ​ര​ത​യി​ൽ അ​നു​വി​ന്‍റെ ക​ണ്ണി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ക​നെ ര​ക്ഷി​ക്കാ​നാ​യി സ്ഥ​ല​ത്തെ​ത്തി​യ മാ​താ​പി​താ​ക്ക​ളു​ടെ അ​പേ​ക്ഷ പോ​ലും വ​ക​വെ​ക്കാ​തെ​യാ​യി​രു​ന്നു അ​ക്ര​മം.

പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നൊ​ലി​ച്ചി​ട്ടും യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും ഇ​വ​ർ സ​മ്മ​തി​ച്ചി​ല്ല. അ​ക്ര​മ​ത്തി​ൽ അ​നു​വി​ന്‍റെ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ പി​ന്തി​രി​ഞ്ഞ​ത്. നി​ല​വി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നു​വി​ന്‍റെ വ​ല​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ്.

എ​ല്ലി​നും പ​ല്ലി​നും പൊ​ട്ട​ലു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​നൊ​ന്നു പേ​ർ​ക്കെ​തി​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : KeralaNews Arattupuzha RoadRage BreakingNews MobAttack

Recent News

Up