കോട്ടയം: വിദേശവില കൂടുന്ന തോതില്‍ റബര്‍ അഭ്യന്തര വിലയിലും ഉണര്‍വ്. ആര്‍എസ്എസ് നാല് ഗ്രേഡിന് 213, ആര്‍എസ്എസ് അഞ്ചിന് 209 രൂപ നിരക്കാണ് ഇന്നലെ റബര്‍ ബോര്‍ഡ് വില.
റബറിന് ആവശ്യക്കാരേറിയതോടെ ഇന്നലെ 215 രൂപയ്ക്ക് വരെ ഡീലര്‍മാര്‍ ഷീറ്റ് വാങ്ങി. വിദേശവില ഇന്നലെ കിലോയ്ക്ക് മൂന്നു രൂപ വര്‍ധിച്ച് 216 രൂപയിലെത്തി. വരും ദിവസങ്ങളിലും വില കയറുമെന്നാണ് വിപണി സൂചന.
2011 ഏപ്രില്‍ അഞ്ചിന് കിലോയ്ക്ക് ലഭിച്ച 243 രൂപയും 2024 ഓഗസ്റ്റ് 10ന് ലഭിച്ച 247 രൂപയുമാണ് ഇതുവരെ റബറിനുണ്ടായ അഭ്യന്തര റിക്കാര്‍ഡ് വില. നിലവിലെ സാഹചര്യത്തില്‍ റബര്‍ വില കിലോയ്ക്ക് 230 രൂപ കടന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
ടയര്‍ കമ്പനികള്‍ വലിയ തോതില്‍ ഷീറ്റ് സംഭരിക്കുന്നുണ്ട്. വേനല്‍ മാസങ്ങളിലും മഴക്കാലത്തും ഉണ്ടാകാവുന്ന ക്ഷാമം മുന്നില്‍ കണ്ടാണ് കമ്പനികള്‍ പരമാവധി ഷീറ്റ് സംഭരിക്കുന്നത്. ലാറ്റക്സ് വില ഇരുന്നൂറു രൂപയിലേക്കും ഒട്ടുപാല് വില 145 രൂപയിലേക്കും ഉയര്‍ന്നിട്ടുണ്ട്.