Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Price Hike

റബര്‍ താങ്ങുവില വര്‍ധന രജിസ്‌ട്രേഷന്‍ കുരുക്കില്‍

കോ​ട്ട​യം: റ​ബ​ര്‍ താ​ങ്ങു​വി​ല 200 രൂ​പ​യാ​യി ഉ​യ​ര്‍ത്തി​യെ​ങ്കി​ലും ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത് നേ​ട്ട​മാ​കാ​ന്‍ പ​ല ക​ട​മ്പ​ക​ള്‍ ക​ട​ക്ക​ണം. മു​ന്‍പ് താ​ങ്ങു​വി​ല 180 രൂ​പ​യാ​യി​രു​ന്നു. ഏ​റെ മാ​സ​ങ്ങ​ളി​ലും വി​ല 180 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി​രു​ന്ന​തി​നാ​ല്‍ സ്‌​കീ​മി​ല്‍ ചേ​ര്‍ന്ന 80 ശ​ത​മാ​നം ക​ര്‍ഷ​ക​രും സ​ബ്‌​സി​ഡി പ​ദ്ധ​തി രജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കി​യി​ട്ടി​ല്ല.

പു​തു​താ​യി ര​ജി​സ്‌​ട്രേ​ഷ​നും ന​ട​ന്ന​തു​മി​ല്ല. സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​യി​രു​ന്നു ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. വി​ല ഉ​യ​ര്‍ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​നും പു​തു​താ​യി ചേ​രാ​നു​മു​ള്ള തീ​യ​തി നീ​ട്ടിന​ല്‍കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് നേ​ട്ട​മി​ല്ല. ഏ​റെ​പ്പേ​രും ഷീ​റ്റ് ഒ​ഴി​വാ​ക്കി ലാ​റ്റ​ക്‌​സ് വി​ല്‍ക്കു​ന്ന​വ​രാ​ണ്. ഷീ​റ്റ് വി​ല​യേ​ക്കാ​ള്‍ ഏ​റെ താ​ഴെ​യാ​ണ് ലാ​റ്റ​ക്‌​സി​ന് സ​ബ്‌​സി​ഡി ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ വി​ല നി​ശ്ച​യത്തി​ല്‍ മാ​ന​ദ​ണ്ഡം മാ​റ്റി​യാ​ല്‍ മാ​ത്ര​മേ ലാ​റ്റ​ക്‌​സ് വി​ല്‍ക്കു​ന്ന​വ​ര്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കൂ.

ഇ​ന്ന​ലെ ബാ​ങ്കോ​ക്ക് വി​ല​യി​ല്‍ പ​ത്തു രൂ​പ​യു​ടെ ക​യ​റ്റ​മു​ണ്ടാ​യ​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര വി​ല അ​ല്‍പ്പം ഉ​യ​രാ​നാ​ണ് സാ​ഹ​ച​ര്യം. വ്യ​വ​സാ​യി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഇ​റ​ക്കു​മ​തി​യാ​ണ് റ​ബ​ര്‍ അ​ഭ്യ​ന്ത​ര വി​ല ഇ​ടി​യാ​ന്‍ നി​ല​വി​ലെ കാ​ര​ണം. എ​ല്ലാ മാ​സ​വും അ​ഞ്ചു ശ​ത​മാ​നം മാ​ത്രം തി​രു​വ അ​ട​ച്ച് 25,000 ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ ഇ​റ​ക്കു​മ​തി ന​ട​ക്കു​ന്നു​ണ്ട്. ക​യ​റ്റു​മ​തി​ക്ക് ആ​നു​പാ​തി​ക​മാ​യ ഇ​റ​ക്കു​മ​തി ആ​നു​കൂ​ല്യ​ത്തി​ല്‍ തി​രു​വ അ​ട​യ്ക്കാ​തെ​യും റ​ബ​ര്‍ ഇ​റ​ക്കു​മ​തി​യു​ണ്ട്.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ള്‍ ഉ​യ​ര്‍ന്ന തോ​തി​ലാ​ണ് സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി. ജൂ​ലൈ​യി​ല്‍ 45,000 ട​ണ്‍, ഓ​ഗ​സ്റ്റി​ല്‍ 55,000 ട​ണ്‍, സെ​പ്റ്റം​ബ​റി​ല്‍ 70,000 ട​ണ്‍ എ​ന്ന തോ​തി​ല്‍ ഇ​റ​ക്കു​മ​തി​യു​ണ്ടാ​യി. നാ​ലു മാ​സ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം നാ​ല്‍പ​തി​നാ​യി​രം ട​ണ്ണി​ല്‍ താ​ഴെ​യാ​ണ്. ഇ​റ​ക്കു​മ​തി​യി​ല്‍ 80 ശ​ത​മാ​ന​വും ഷീ​റ്റി​നെ​ക്കാ​ള്‍ വി​ദേ​ശ​ത്ത് വി​ല​ക്കു​റ​വു​ള്ള ക്രം​ബ് റ​ബ​റാ​ണ്.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ജി​എ​സ്ടി നി​ര​ക്കി​ല്‍ ഇ​ള​വു വ​രു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ക്കും ട​യ​റി​നും വി​ല കു​റ​ഞ്ഞു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ക്കും ട​യ​റി​നും ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ച​തി​നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ ട​യ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ 20 ശ​ത​മാ​നം വ​ര്‍ധ​ന വ​രു​ത്തി​യ​താ​ണ് ഇ​റ​ക്കു​മ​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​തേസ​മ​യം വി​ദേ​ശ​വി​ല കു​റ​ഞ്ഞു നി​ന്ന​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര വി​ല ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി വ​ര്‍ധി​ച്ച​തു​മി​ല്ല.

Latest News

Up