Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rule

ആ​സാ​മി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തു​ക​യെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു. ദി​സ്പു​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹി​മ​ന്ത.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ഗു​ണ​മെ​ന്തെ​ന്ന് അ​വ​ർ​ക്ക് അ​റി​യാം.'-​ഹി​മ​ന്ത പ​റ​ഞ്ഞു.

"കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ ദു​ർ​ബ​ല​മാ​ണ്. അ​വ​ർ ഇ​ന്ത്യ സ​ഖ്യ​മാ​യി​ട്ട് മ​ത്സ​രി​ച്ചാ​ൽ പോ​ലും ജ​ന​ങ്ങ​ൾ അ​വ​രെ വി​ജ​യി​പ്പി​ക്കി​ല്ല. നേ​ര​ത്തെ സം​സ്ഥാ​നം ഭ​രി​ച്ചി​ട്ടു​ള്ള കോ​ൺ​ഗ്ര​സ് എ​ല്ലാ മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്താ​ണ് പോ​യ​ത്. അ​തി​നാ​ൽ ത​ന്നെ കോ​ൺ​ഗ്ര​സി​നെ ഇ​നി ഒ​രി​ക്ക​ലും ആ​സാ​മി​ലെ ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല.'-​ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

International

അ​മേ​രി​ക്ക ത​ന്നെ വെ​ന​സ്വേ​ല ഭ​രി​ക്കും; ന​യം വ്യ​ക്ത​മാ​ക്കി ട്രം​പ്, മ​ഡൂ​റോ​യു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു

ന്യൂ​യോ​ർ​ക്ക്: ശ​രി​യാ​യ അ​ധി​കാ​ര കൈ​മാ​റ്റം പൂ​ര്‍​ത്തി​യാ​കും വ​രെ കു​റ​ച്ചു​കാ​ലം വെ​ന​സ്വേ​ല അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ൺ​ൾ​ഡ് ട്രം​പ്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, അ​മേ​രി​ക്ക ബ​ന്ധി​യാ​ക്കി​യ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യു​ടെ ചി​ത്രം ട്രം​പ് പു​റ​ത്തു​വി​ട്ടു. യു​എ​സ് നാ​വി​ക​സേ​നാ ക​പ്പ​ലി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണു​കെ​ട്ടി​യ നി​ല​യി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക ബ​ന്ദി​യാ​ക്കി​യ നി​ക്കോ​ളാ​സ് മ​ഡൂ​റോ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സും അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

മ​ഡൂ​റോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മ​ഡൂ​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​നി​യൊ​രു ആ​ക്ര​മ​ണം വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.​ഓ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി; സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ യു​ഡി​എ​ഫി​ന്

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​ന് വീ​ണ്ടും തി​രി​ച്ച​ടി. 30 വ​ര്‍​ഷം ഭ​രി​ച്ച വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ച് പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച പ്ര​സാ​ദി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കും.30 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി 17-ാം വാ​ർ​ഡ് പ്ര​ധാ​നി​യി​ൽ നി​ന്ന് 182 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ്ര​സാ​ദ് ജ​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലു​ള്ള 22 സീ​റ്റി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​മ്പ​ത് വീ​തം സീ​റ്റ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര​നാ​യ പ്ര​സാ​ദ്, എ​ൻ​ഡി​എ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സീ​റ്റ് നി​ല. ഇ​തോ​ടെ​യാ​ണ് പ്ര​സാ​ദി​നെ ഒ​പ്പം കൂ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

ബി​ജെ​പി മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തെ​യും പി​ന്തു​ണ​യ്ക്കി​ല്ല. സി​പി​എ​മ്മി​ൽ നി​ന്നും ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ വോ​യ്സ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ പേ​രി​ലാ​ണ് പ്ര​സാ​ദ് മ​ത്സ​രി​ച്ച​ത്. 182 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ്ര​സാ​ദ് വി​ജ​യി​ച്ച​ത്. 2015-20 കാ​ല​ഘ​ട്ട​ത്തി​ൽ സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു പ്ര​സാ​ദ്.

Latest News

Up