ബംഗളൂരു: ലോക ടെന്നീസ് ലീഗ് (ഡബ്ല്യുടിഎൽ) നാലാം സീസണ് ഇന്ന് തുടക്കം. ബംഗളൂരുവിലെ എസ്എം കൃഷ്ണ ടെന്നീസ് സ്റ്റേഡിയത്തിൽ ഇന്ന് മുതൽ 20 വരെയാണ് തീപാറും പോരാട്ടങ്ങൾ നടക്കുക.
മൂന്ന് വർഷമായി ദുബായിൽ നടക്കുന്ന നാല് ടീമുകളുടെ ലീഗ് ഇത്തവണ ഇന്ത്യയിൽ അരങ്ങേറും. ഡാനിൽ മെദ്വദേവ്, നിക്ക് കിർജിയോസ്, പൗള ബഡോസ, രോഹൻ ബൊപ്പണ്ണ തുടങ്ങിയ താരങ്ങൾ ലീഗിൽ പങ്കെടുക്കും.
16 അന്താരാഷ്ട്ര താരങ്ങളും ഇന്ത്യൻ താരങ്ങളും പങ്കെടുപ്പിക്കുന്ന ലീഗിൽ നാല് മിക്സഡ് ടീമുകളായി തിരിച്ചാണ് മത്സരം.
സിംഗിൾസ് താരങ്ങളെ ഡബിൾസ് സ്പെഷ്യലിസ്റ്റുകളുമായി ജോടിയാക്കുന്ന ഡബ്ല്യൂടിഎൽ മാതൃക ഇവിടെയും തുടരും.