x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​​ക ടെ​​ന്നീ​​സ് ലീ​​ഗ്: ഇ​​ന്ന് തു​​ട​​ക്കം


Published: December 16, 2025 11:40 PM IST | Updated: December 16, 2025 11:40 PM IST

ബം​​ഗ​​ളൂ​​രു: ലോ​​ക ടെ​​ന്നീ​​സ് ലീ​​ഗ് (ഡ​​ബ്ല്യു​​ടി​​എ​​ൽ) നാ​​ലാം സീ​​സ​​ണ്‍ ഇ​​ന്ന് തു​​ട​​ക്കം. ബം​​ഗ​​ളൂ​​രു​​വി​​ലെ എ​​സ്എം കൃ​​ഷ്ണ ടെ​​ന്നീ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന് മു​​ത​​ൽ 20 വ​​രെ​​യാ​​ണ് തീ​​പാ​​റും പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കു​​ക.

മൂ​​ന്ന് വ​​ർ​​ഷ​​മാ​​യി ദു​​ബാ​​യി​​ൽ ന​​ട​​ക്കു​​ന്ന നാ​​ല് ടീ​​മു​​ക​​ളു​​ടെ ലീ​​ഗ് ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​യി​​ൽ അ​​ര​​ങ്ങേ​​റും. ഡാ​​നി​​ൽ മെ​​ദ്വ​​ദേ​​വ്, നി​​ക്ക് കി​​ർ​​ജി​​യോ​​സ്, പൗ​​ള ബ​​ഡോ​​സ, രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ ലീ​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കും.

16 അ​​ന്താ​​രാ​​ഷ്ട്ര താ​​ര​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന ലീ​​ഗി​​ൽ നാ​​ല് മി​​ക്സ​​ഡ് ടീ​​മു​​ക​​ളാ​​യി തി​​രി​​ച്ചാ​​ണ് മ​​ത്സ​​രം.

സിം​​ഗി​​ൾ​​സ് താ​​ര​​ങ്ങ​​ളെ ഡ​​ബി​​ൾ​​സ് സ്പെ​​ഷ്യ​​ലി​​സ്റ്റു​​ക​​ളു​​മാ​​യി ജോ​​ടി​​യാ​​ക്കു​​ന്ന ഡ​​ബ്ല്യൂ​​ടി​​എ​​ൽ മാ​​തൃ​​ക ഇ​​വി​​ടെ​​യും തു​​ട​​രും.

Tags : World Tennis League WTL SM Krishna Stadium

Recent News

Up