Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari Rail Line

ശ​ബ​രി പാ​ത: കാ​ല്‍ നൂ​റ്റാ​ണ്ടിന്‍റെ കാ​ത്തി​രി​പ്പ് !

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി റെ​​​യി​​​ല്‍​പാ​​​ത വീ​​​ണ്ടും ച​​​ര്‍​ച്ച​​​യാ​​​കു​​​മ്പോ​​​ള്‍ കാ​​​ല്‍​നൂ​​​റ്റ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​നാ​​​ണ് വി​​​രാ​​​മ​​​മാ​​​കു​​​ന്ന​​​ത്.

1997-98 റെ​​​യി​​​ല്‍​വേ ബ​​​ജ​​​റ്റി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​ഭാ​​​വ​​​നം ചെ​​​യ്ത അ​​​ങ്ക​​​മാ​​​ലി-​​​ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​ക്കും സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ സു​​​പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് ഏ​​​റ്റ​​​വും എ​​​ളു​​​പ്പ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പാ​​​ത​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്. ഇ​​​പ്പോ​​​ള്‍ തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ല്‍ ഇ​​​റ​​​ങ്ങി​​​യാ​​​ണ് ബ​​​സ് മാ​​​ര്‍​ഗ​​​വും മ​​​റ്റു​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ശ​​​ബ​​​രി പാ​​​ത യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ​​​ച്ഛാ​​​യത​​​ന്നെ മാ​​​റു​​​മെ​​​ന്നു​​​റ​​​പ്പ്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ല്‍ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ എ​​​രു​​​മേ​​​ലി വ​​​രെ 111 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത.

അ​​​ങ്ക​​​മാ​​​ലി, കാ​​​ല​​​ടി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, ഓ​​​ട​​​ക്കാ​​​ലി, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ, വാ​​​ഴ​​​ക്കു​​​ളം, തൊ​​​ടു​​​പു​​​ഴ, ക​​​രി​​​ങ്കു​​​ന്നം, രാ​​​മ​​​പു​​​രം, ഭ​​​ര​​​ണ​​​ങ്ങാ​​​നം, ചെ​​​മ്മ​​​ല​​​മ​​​റ്റം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, എ​​​രു​​​മേ​​​ലി എ​​​ന്നി​​​വ​​​യാ​​​ണ് പാ​​​ത​​​യി​​​ലെ നി​​​ര്‍​ദി​​​ഷ്‌ട 14 സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍.

അ​​​ങ്ക​​​മാ​​​ലി-​​​എ​​​രു​​​മേ​​​ലി ശ​​​ബ​​​രി റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 1,900 കോ​​​ടി രൂ​​​പ കി​​​ഫ്ബി വ​​​ഴി ന​​​ല്‍​കാ​​​ന്‍ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെയാണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ എ​​​ന്ന സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി വീ​​​ണ്ടും ച​​​ര്‍​ച്ച​​​യാ​​​കു​​​ന്ന​​​ത്. 1997-98 റെ​​​യി​​​ല്‍​വേ ബ​​​ജ​​​റ്റി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്ത പ​​​ദ്ധ​​​തി തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി നാം ​​​ക​​​ണ്ട​​​ത്. ബ​​​ജ​​​റ്റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തു മു​​​ത​​​ല്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ ത​​​ട​​​സങ്ങ​​​ള്‍ വ​​​രെ ശ​​​ബ​​​രി പാ​​​ത​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ശ​​​ബ​​​രിപാ​​​ത പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ങ്ക​​​മാ​​​ലി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, മൂ​​​വാ​​​റ്റു​​​പു​​​ഴ, തൊ​​​ടു​​​പു​​​ഴ, പാ​​​ലാ, എ​​​രു​​​മേ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ള്‍ ട്രെ​​​യി​​​ന്‍ മാ​​​ര്‍​ഗം ബ​​​ന്ധി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യേ​​​ക​​​ത. ഇ​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ത​​​ന്നെ വ​​​ള​​​ര്‍​ച്ച​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കും. പ​​​ദ്ധ​​​തി നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യ്ക്കും യാ​​​ത്രാ​​​വേ​​​ഗ​​​ത്തി​​​നും സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി​​​ക്കും വ​​​ലി​​​യ ഊ​​​ര്‍​ജം പ​​​ക​​​രു​​​ക​​​യും ചെ​​​യ്യും.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലും വ​​​ന്‍ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക. മൂ​​​ന്നാ​​​ര്‍, അ​​​ടി​​​മാ​​​ലി, ആ​​​ന​​​ച്ചാ​​​ല്‍, ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട്, രാ​​​മ​​​ക്ക​​​ല്‍​മേ​​​ട്, പാ​​​ഞ്ചാ​​​ലി​​​മേ​​​ട്, ഇ​​​ല​​​വീ​​​ഴാ​​​പൂ​​​ഞ്ചി​​​റ, ഇ​​​ല്ലി​​​ക്ക​​​ല്‍ ക​​​ല്ല്, തേ​​​ക്ക​​​ടി, ഗ​​​വി, വാ​​​ഗ​​​മ​​​ണ്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്ക് ഈ ​​​പാ​​​ത ഗു​​​ണ​​​ക​​​ര​​​മാ​​​കും. വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലും തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​നാ​​​യാ​​​സം എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ സാ​​​ധി​​​ക്കും.

ദേ​​​ശീ​​​യ പാ​​​ത​​​യും എം​​​സി റോ​​​ഡും റെ​​​യി​​​ല്‍​വേ സ്റ്റേഷ​​​നു​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി​​​യി​​​ല്‍ നി​ന്നാ​​​ണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​ടു​​​ത്താ​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ശ​​​ബ​​​രി പാ​​​ത പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ വി​​​വി​​​ധ ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ഒ​​​രു ഹ​​​ബ്ബാ​​​യി അ​​​ങ്ക​​​മാ​​​ലി മാ​​​റും. ഇ​​​ത് വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ന്‍ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​ക്കും.

ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​രു​​​ടെ ജ​​​ന്മ​​​ഭൂ​​​മി​​​യാ​​​യ കാ​​​ല​​​ടി ഒ​​​ട്ടേ​​​റെ തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ എ​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മാ​​​ണ്. അ​​​ടു​​​ത്താ​​​യി മ​​​ല​​​യാ​​​റ്റൂ​​​ര്‍ പ​​​ള്ളി​​​യും സ്ഥി​​​തി ചെ​​​യ്യു​​​ന്നു. ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് അ​​​നാ​​​യാ​​​സം എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ സാ​​​ധി​​​ക്കും. പ്ലൈ​​​വു​​​ഡ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യാ​​​യ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ വി​​​ക​​​സ​​​ന​​​ത്തി​​​ന് പു​​​തി​​​യ​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും ശ​​​ബ​​​രി പാ​​​ത തു​​​റ​​​ക്കു​​​ക. ച​​​ര​​​ക്കു നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ല്‍ വ​​​ന്‍ ഉ​​​ണ​​​ര്‍​വു​​​ണ്ടാ​​​കും.

പെ​​​രു​​​മ്പാ​​​വൂ​​​രി​​​നും കോ​​​ത​​​മം​​​ഗ​​​ല​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഓ​​​ട​​​ക്കാ​​​ലി വ​​​ഴി​​​യാ​​​ണ് ശ​​​ബ​​​രി പാ​​​ത ക​​​ട​​​ന്നു​​​പോ​​​കു​​​ക. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ജീ​​​വി​​​തം പാ​​​ത വ​​​രു​​​ന്ന​​​തോ​​​ടെ അ​​​നാ​​​യാ​​​സ​​​മാ​​​കും. കോ​​​ത​​​മം​​​ഗ​​​ലം ടൗ​​​ണി​​​ല്‍ നി​​​ന്നും ര​​​ണ്ട​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ​​​യാ​​​ണ് ശ​​​ബ​​​രി പ​​​ദ്ധ​​​തി​​​യി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം റെ​​​യി​​​ല്‍​വേ സ്‌​​​റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​വ​നം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ നി​​​ന്നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹ്യ കാ​​​ര്‍​ഷി​​​ക സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ഈ ​​​സ​​​ഞ്ചാ​​​ര പാ​​​ത ഉ​​​ണ​​​ര്‍​വേ​​​കും. മൂ​​​ന്നാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ടു​​​ക്കി​​​യി​​​ലെ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​വി​​​ടെ ഇ​​​റ​​​ങ്ങാം.

മൂ​​​വാ​​​റ്റു​​​പു​​​ഴ വ​​​ഴി​​​യാ​​​ണ് ശ​​​ബ​​​രി പാ​​​ത ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​ത്. വാ​​​ഴ​​​ക്കു​​​ള​​​ത്ത് ക​​​ല്ലൂ​​​ര്‍​ക്കാ​​​ടി​​​നു സ​​​മീ​​​പ​​​മാ​​​ണ് പാ​​​ത​​​യു​​​ടെ സ്റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പൈ​​​നാ​​​പ്പി​​​ൾ കൃ​​​ഷി​​​യി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​മാ​​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്ക് ഇ​​​ത് പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ള്‍ തു​​​റ​​​ക്കും. വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പൈ​​​നാ​​​പ്പി​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് പാ​​​ത സ​​​ഹാ​​​യ​​​ക​​​മാ​​​കും. തു​​​ട​​​ര്‍​ന്നു​​​ള്ള തൊ​​​ടു​​​പു​​​ഴ സ്റ്റേ​​​ഷ​​​ന്‍ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ആ​​​ദ്യ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നാ​​​കും. ഇ​​​ത് ജി​​​ല്ല​​​യു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന പാ​​​ത​​​കൂ​​​ടി​​​യാ​​​കും.

ക​​​രി​​​ങ്കു​​​ന്നം, രാ​​​മ​​​പു​​​രം, സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ വ​​​രെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ സ്ഥ​​​ലം അ​​​ള​​​ന്ന് പാ​​​ത​​​യ്ക്കാ​​​യി ക​​​ല്ലി​​​ട്ടി​​​ട്ടു​​​ള്ള​​​ത്. തു​​​ട​​​ര്‍​ന്നു​​​ള്ള സ്റ്റേഷ​​​നു​​​ക​​​ളാ​​​യ ഭ​​​ര​​​ണ​​​ങ്ങാ​​​നം, ചെ​​​മ്മ​​​ല​​​മ​​​റ്റം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി റോ​​​ഡ്, എ​​​രു​​​മേ​​​ലി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഇ​​​തു​​​വ​​​രെ സ​​​ര്‍​വേ ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

Latest News

Up