Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saras Mela

കു​ടും​ബ​ശ്രീ സം​വി​ധാ​നം ലോ​ക​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

ചാ​​​ലി​​​ശേ​​​രി (പാ​​​ല​​​ക്കാ​​​ട്): വി​​​വി​​​ധ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 48 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വ​​​നി​​​ത​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ത്രി​​​ത​​​ല​​​സം​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​നം ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കു​​​ടും​​​ബ​​​ശ്രീ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 13-ാമ​​​ത് ദേ​​​ശീ​​​യ സ​​​ര​​​സ് മേ​​​ള തൃ​​​ത്താ​​​ല ചാ​​​ലി​​​ശേ​​​രി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​ടും​​​ബ​​​ശ്രീ കെ-​​​ലി​​​ഫ്റ്റ് ഉ​​​പ​​​ജീ​​​വ​​​ന കാ​​​ന്പ​​​യി​​​ൻ​​​വ​​​ഴി ഇ​​​തി​​​ന​​​കം മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ചു. സ്ത്രീ​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ​​​പ​​​ങ്കാ​​​ളി​​​ത്തം 50 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ടു​​​ത്ത ല​​​ക്ഷ്യം. ഇ​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലും സാ​​​മൂ​​​ഹ്യ​​​പു​​​രോ​​​ഗ​​​തി​​​യി​​​ലും വ​​​ലി​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രും.

പ്രാ​​​ദേ​​​ശി​​​ക​​​സം​​​രം​​​ഭ​​​ക​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​പ​​​ണി​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന വേ​​​ദി​​​യാ​​​യി സ​​​ര​​​സ് മേ​​​ള​​​ക​​​ൾ മാ​​​റു​​​ക​​​യാ​​​ണ്. ഗ്രാ​​​മീ​​​ണ​​​വ​​​നി​​​ത​​​ക​​​ൾ​​​ക്കു പു​​​തി​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​ത​​​ല​​​ത്തി​​​ലു​​​ള്ള ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും ഇ​​​ത്ത​​​രം മേ​​​ള​​​ക​​​ൾ വ​​​ലി​​​യ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​വു​​​തെ​​​ളി​​​യി​​​ച്ച​​​വ​​​രെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു. മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എം.​​​പി. അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി, പി.​​​പി. സു​​​മോ​​​ദ്, മു​​​ഹ​​​മ്മ​​​ദ് മു​​​ഹ്സി​​​ൻ, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Up