Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Short Story Collection Published

Kasaragod

ചെ​റു​ക​ഥാ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു

കു​ന്നും​കൈ: കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ൻ വ​ർ​ഗീ​സ് ന​ർ​ക്കി​ല​ക്കാ​ട് എ​ഴു​തി​യ ക​ട​ൽ കാ​ണാ​ത്ത ചെ​റു​മീ​നു​ക​ൾ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​രം എ​ഴു​ത്തു​കാ​ര​നും സാ​ന്‍റാ മോ​ണി​ക്ക ഗ്രൂ​പ്പ്‌ ചെ​യ​ർ​മാ​നു​മാ​യ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജ​സീ​ന്ത ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ക്കാ​രി കെ. ​സ​തീ​ദേ​വി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ഴു​ത്തു​കാ​രി​യും സി​നി​മാ​താ​ര​വു​മാ​യ സി.​പി. ശു​ഭ മു​ഖ്യാ​തി​ഥി​യാ​യി.

റി​ട്ട. ഡി​വൈ​എ​സ്പി എം.​എ. മാ​ത്യു. എം.​എ. ന​സീ​ർ, ജി​ൻ​സി മാ​ത്യു, ഷീ​ബ ജോ​ർ​ജ്, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, ന​ബി​ൻ ഒ​ട​യം​ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up