കുന്നുംകൈ എയുപി സ്കൂൾ മുഖ്യാധ്യാപകൻ വർഗീസ് നർക്കിലക്കാട് എഴുതിയ 'കടൽ കാണാത്ത ചെറുമീനുകൾ' എന്ന ചെറുകഥാ സമാഹാരം ഡെന്നി തോമസ് വട്ടക്കുന്നേൽ കെ. സതീദേവ
കുന്നുംകൈ: കുന്നുംകൈ എയുപി സ്കൂളിലെ മുഖ്യാധ്യാപകൻ വർഗീസ് നർക്കിലക്കാട് എഴുതിയ കടൽ കാണാത്ത ചെറുമീനുകൾ എന്ന ചെറുകഥാ സമാഹാരം എഴുത്തുകാരനും സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പ്രകാശനം ചെയ്തു.
ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രജനി രാജീവൻ അധ്യക്ഷത വഹിച്ചു. വായനക്കാരി കെ. സതീദേവി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരിയും സിനിമാതാരവുമായ സി.പി. ശുഭ മുഖ്യാതിഥിയായി.
റിട്ട. ഡിവൈഎസ്പി എം.എ. മാത്യു. എം.എ. നസീർ, ജിൻസി മാത്യു, ഷീബ ജോർജ്, അലോഷ്യസ് ജോർജ്, നബിൻ ഒടയംചാൽ എന്നിവർ പ്രസംഗിച്ചു.
Tags : Short story collection Published nattuvisesham local news