ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിക്കാനുള്ള സാധ്യത മങ്ങി.
കോല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ പിന്നീട് ഇതുവരെ മൈതാനത്ത് എത്തിയിട്ടില്ല. ആദ്യ ഇന്നിംഗ്സില്‍ വെറും മൂന്നു പന്ത് മാത്രമായിരുന്നു ഗില്‍ നേരിട്ടത്.
നാളെ ഗോഹട്ടിയില്‍ നടക്കുന്ന ഇന്ത്യ x ദക്ഷിണാഫ്രിക്ക ടെസ്റ്റിനു മുന്നോടിയായി ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഗില്‍ കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് ഇന്നലെ വ്യക്തമാക്കി.
ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഗില്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. പൂര്‍ണമായി ഫിറ്റാണെങ്കില്‍ മാത്രമേ ഗില്‍ കളിക്കുകയുള്ളൂ എന്നാണ് കോട്ടക് അറിയിച്ചത്.