x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​​ല്‍ ക​​ളി​​ച്ചേ​​ക്കി​​ല്ല: സി​​താ​​ന്‍​ഷു


Published: November 20, 2025 10:50 PM IST | Updated: November 20, 2025 10:50 PM IST

ഗോ​​ഹ​​ട്ടി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ല്‍ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത മ​​ങ്ങി.

കോ​​ല്‍​ക്ക​​ത്ത​​യി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ ഗി​​ല്‍ പി​​ന്നീ​​ട് ഇ​​തു​​വ​​രെ മൈ​​താ​​ന​​ത്ത് എ​​ത്തി​​യി​​ട്ടി​​ല്ല. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വെ​​റും മൂ​​ന്നു പ​​ന്ത് മാ​​ത്ര​​മാ​​യി​​രു​​ന്നു ഗി​​ല്‍ നേ​​രി​​ട്ട​​ത്.

നാ​​ളെ ഗോ​​ഹ​​ട്ടി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ടീ​​മി​​നൊ​​പ്പം ചേ​​ര്‍​ന്നി​​രു​​ന്നു. എ​​ന്നാ​​ല്‍, ഗി​​ല്‍ ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണെ​​ന്ന് ഇ​​ന്ത്യ​​ന്‍ ബാ​​റ്റിം​​ഗ് കോ​​ച്ച് സി​​താ​​ന്‍​ഷു കോ​​ട്ട​​ക് ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

ടീ​​മി​​നൊ​​പ്പം ചേ​​ര്‍​ന്നെ​​ങ്കി​​ലും ഗി​​ല്‍ ഇ​​ന്ന​​ലെ പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഇ​​റ​​ങ്ങി​​യി​​ല്ല. പൂ​​ര്‍​ണ​​മാ​​യി ഫി​​റ്റാ​​ണെ​​ങ്കി​​ല്‍ മാ​​ത്ര​​മേ ഗി​​ല്‍ ക​​ളി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നാ​​ണ് കോ​​ട്ട​​ക് അ​​റി​​യി​​ച്ച​​ത്.

Tags : Sitanshu shubman gill guwahati test

Recent News

Up