Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snow

ക​ന​ത്ത മ​ഴ​യും മ​ഞ്ഞ് വീ​ഴ്ച​യും; അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 61പേ​ർ മ​രി​ച്ചു

കാ​ബൂ​ൾ: ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും തു​ട​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 61പേ​ർ മ​രി​ച്ചു. 110പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പ്ര​വി​ശ്യ​ക​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു.

മേ​ൽ​ക്കൂ​ര ത​ക​ർ​ന്നും ഹി​മ​പാ​ത​ങ്ങ​ൾ ഉ​ണ്ടാ​യു​മാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത്. മ​ധ്യ, വ​ട​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​തെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

458 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ത​ക​ർ​ന്നു​വെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി. മ​ഞ്ഞു​മൂ​ടി​യ റോ​ഡു​ക​ളി​ലൂ​ടെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

കാ​ണ്ഡ​ഹാ​റി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ആ​റ് കു​ട്ടി​ക​ൾ മ​രി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ സ​ലാം​ഗ് ഹൈ​വേ അ​ട​ച്ചി​ട്ട​താ​യി പ​ർ​വാ​ൻ പ്ര​വി​ശ്യ​യി​ലെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​ക​ളു​മാ​യു​ള്ള സു​പ്ര​ധാ​ന ബ​ന്ധ​മാ​ണ് ഈ ​ഹൈ​വേ.

മ​ധ്യ ബാ​മി​യാ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​രു പ​ർ​വ​ത​നി​ര​യി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും മ​ഴ​യും കാ​ര​ണം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ക​ന്നു​കാ​ലി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ക​ട​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Kerala

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും തണുപ്പ്

മൂന്നാര്‍: മഞ്ഞു പുതച്ചുമൂടി മൂന്നാര്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.

അതേസമയം, മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.

Latest News

Up