x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താപനില ഒരു ഡിഗ്രി സെൽഷ്യസിൽ; മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്


Published: January 23, 2026 09:52 AM IST | Updated: January 23, 2026 09:52 AM IST

ദേവികുളം: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്‍റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില.

സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചന.

Tags : Munnar snow temperature

Recent News

Up