Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaOutrage

Kouthukam

സ്ത്രീധനം ഒഴിവാക്കാൻ പോലീസ് മോഹിയായ യുവാവിനെ മയക്കി കിടത്തി വിവാഹം കഴിപ്പിച്ചു; വീഡിയോ വൈറൽ

ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന ഞെ​ട്ടി​ക്കു​ന്ന ഒ​രു വാ​ർ​ത്ത നി​യ​മ​വാ​ഴ്ച​യെ​യും സാ​മൂ​ഹി​ക ബോ​ധ​ത്തെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ബി​ഹാ​ർ പോ​ലീ​സി​ൽ ജോ​ലി സ്വ​പ്നം ക​ണ്ട് ക​ഠി​നാ​ധ്വാ​നം ചെ​യ്തി​രു​ന്ന ഒ​രു യു​വാ​വാ​ണ് ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള വി​വാ​ഹ​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​യാ​ളെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം ബോ​ധ​ര​ഹി​ത​നാ​ക്കി നി​ർ​ബ​ന്ധ​പൂ​ർ​വ്വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന​താ​ണ്. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ തീ​ർ​ത്തും അ​ബോ​ധാ​വ​സ്ഥ​യി​ൽ ഇ​രി​ക്കു​ന്ന വ​ര​നെ വീ​ഡി​യോ​യി​ൽ കാ​ണാം.

സ്വ​ന്തം കൈ​ക​ൾ പോ​ലും ഉ​യ​ർ​ത്താ​ൻ ശേ​ഷി​യി​ല്ലാ​ത്ത വി​ധം മ​യ​ക്ക​ത്തി​ൽ മു​ങ്ങി​യ യു​വാ​വി​ന്‍റെ ത​ല ഇ​ട​യ്ക്കി​ടെ താ​ഴേ​ക്ക് തൂ​ങ്ങു​ന്നു​ണ്ട്.

വി​വാ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങാ​യ മാ​ല​യി​ട​ൽ ക​ർ​മ്മം ന​ട​ക്കു​മ്പോ​ൾ, മ​റ്റൊ​രാ​ൾ പി​ന്നി​ൽ നി​ന്ന് യു​വാ​വി​ന്‍റെ കൈ​ക​ൾ ബ​ല​മാ​യി പി​ടി​ച്ചു​യ​ർ​ത്തി വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ മാ​ല​യി​ടീ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

താ​ൻ എ​ന്തി​നാ​ണ് അ​വി​ടെ ഇ​രി​ക്കു​ന്ന​തെ​ന്നു​പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം അ​വ​ശ​നാ​യ യു​വാ​വ് ഇ​ട​യ്ക്ക് എ​ന്തൊ​ക്കെ​യോ പി​റു​പി​റു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചു​റ്റു​മു​ള്ള​വ​ർ അ​തൊ​ന്നും ഗൗ​നി​ക്കാ​തെ വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ്ത്രീ​ധ​നം ന​ൽ​കാ​തി​രി​ക്കാ​ൻ യോ​ഗ്യ​രാ​യ യു​വാ​ക്ക​ളെ തോ​ക്കി​ൻ​മു​ന​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്ന ബി​ഹാ​റി​ലെ ഈ ​പ്രാ​കൃ​ത രീ​തി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വം.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു യു​വാ​വി​നെ​ത്ത​ന്നെ നി​യ​മം ക​യ്യി​ലെ​ടു​ത്ത് ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​ക്കി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​തൊ​രു ആ​ചാ​ര​മ​ല്ല, മ​റി​ച്ച് ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News

Up