Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Carolina

America

അ​മേ​രി​ക്ക​യി​ൽ മീ​സി​ൽ​സ് പ​ട​രു​ന്നു; സൗ​ത്ത് ക​രോ​ലി​ന​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

കൊ​ളം​ബി​യ: അ​മേ​രി​ക്ക​യി​ലെ ദ​ക്ഷി​ണ ക​രോ​ലി​ന​യി​ൽ അ​ഞ്ചാം​പ​നി രോ​ഗ​ബാ​ധ പ​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് 646 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 88 കേ​സു​ക​ൾ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 15 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്ലെം​സ​ൺ, ആ​ൻ​ഡേ​ഴ്സ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും രോ​ഗം വ്യാ​പി​ച്ചി​ട്ടു​ണ്ട്.

വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് രോ​ഗം ഇ​ത്ര​ത്തോ​ളം പ​ട​രാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രോ​ഗ​ബാ​ധി​ത​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളാ​ണ്.

നി​ല​വി​ൽ യൂ​ട്ടാ, അ​രി​സോ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗ​ബാ​ധ​യു​ണ്ട്. മീ​സി​ൽ​സ് രോ​ഗ​ത്തെ രാ​ജ്യം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കി എ​ന്ന പ​ദ​വി അ​മേ​രി​ക്ക​യ്ക്ക് ഇ​തോ​ടെ ന​ഷ്ട​മാ​യേ​ക്കും. 2000ലാ​ണ് യു​എ​സ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

വാ​ക്സി​ൻ വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​റി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ വാ​ക്സി​നേ​ഷ​ൻ തോ​ത് കു​റ​യാ​ൻ കാ​ര​ണ​മാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

NRI

സൗ​ത്ത് കാ​രോ​ലി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

സൗ​ത്ത് കാ​രോ​ലി​ന: സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ര​ണ്ട് വ്യ​ത്യ​സ്ത വെ​ടി​വ​യ്പു​ക​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കാ​മ്പ​സി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

വി​ദ്യാ​ർ​ഥി റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സാ​യ ഹ്യൂ​ഗൈ​ൻ സ്യൂ​ട്ട്‌​സ് പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് ആ​ദ്യ വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ വെ​ടി​യേ​റ്റ ഒ​രു വ​നി​ത​യെ ഉ​ട​ൻ​ത​ന്നെ ഏ​രി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച​ത് സ​ലു​ഡ സ്വ​ദേ​ശി​യാ​യ 19 വ​യ​സു​ള്ള ജാ​ലി​യ ബ​ട്ട്‌​ല​ർ ആ​ണെ​ന്ന് ഓ​റ​ഞ്ച്ബ​ർ​ഗ് കൗ​ണ്ടി കൊ​റോ​ണ​ർ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പി​ൽ മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ട് വെ​ടി​വ​യ്പു​ക​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സൗ​ത്ത് കാ​രോ​ലി​ന ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡി​വി​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു.

Latest News

Up