Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Southern Health Foods

മ​​ന്ന റി​​ല​​യ​​ൻ​​സി​​നു സ്വ​​ന്തം

മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഗ്രൂ​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഉ​​പ​​ഭോ​​ക്തൃ ഉ​​ത്പ​​ന്ന ക​​ന്പ​​നി​​യാ​​യ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് (ആ​​ർ​​സി​​പി​​എ​​ൽ) ത​​മി​​ഴ്നാ​​ട്ടി​​ലെ പ്ര​​ശ​​സ്ത​​മാ​​യ മ​​ന്ന ബ്രാ​​ൻ​​ഡി​​ന്‍റെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ സ​​തേ​​ണ്‍ ഹെ​​ൽ​​ത്ത് ഫു​​ഡ്സി​​നെ പൂ​​ർ​​ണ​​മാ​​യി ഏ​​റ്റെ​​ടു​​ത്തു.

156 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് സ​​തേ​​ണ്‍ ഹെ​​ൽ​​ത്ത് ഫു​​ഡ്സി​​നെ റി​​ല​​യ​​ൻ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഈ ​​ഏ​​റ്റെ​​ടു​​ക്ക​​ലി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ എ​​ഫ്എം​​സി​​ജി രം​​ഗ​​ത്ത് റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോ​​ഡ​​ക്ട്സ് കൂ​​ടു​​ത​​ൽ പി​​ടി​​മു​​റു​​ക്കി.

മ​​ന്ന​​യു​​ടെ ക​​ട​​ന്നു​​വ​​ര​​വോ​​ടെ ആ​​ർ​​സി​​പി​​എ​​ൽ ഭ​​ക്ഷ​​ണ-​​അ​​ടി​​സ്ഥാ​​ന ആ​​ഹാ​​ര മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ട്ടു. നി​​ല​​വി​​ൽ ഉ​​ദ​​യം, ഇ​​ൻ​​ഡി​​പെ​​ൻ​​ഡ​​ൻ​​സ്, സി​​ൽ എ​​ന്നീ ബ്രാ​​ൻ​​ഡു​​ക​​ൾ റി​​ല​​യ​​ൻ​​സി​​ന്‍റെ ഉ​​പ​​ഭോ​​ക്തൃ ഉ​​ത്പ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലു​​ണ്ട്.

ഇ​​തോ​​ടൊ​​പ്പം അ​​തി​​വേ​​ഗം വ​​ള​​രു​​ന്ന ചെ​​റു ധാ​​ന്യ​​ങ്ങ​​ൾ അ​​ധി​​ഷ്ഠി​​ത, ആ​​രോ​​ഗ്യ​​ഭ​​ക്ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ൽ റി​​ല​​യൻ​​സി​​ന് സ്വാ​​ധീ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​ന്നു.

ത​​മി​​ഴ്നാ​​ട്ടി​​ലും അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മു​​ള്ള ’മ​​ന്ന’ ബ്രാ​​ൻ​​ഡ് ക​​ഴി​​ഞ്ഞ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടാ​​യി ആ​​രോ​​ഗ്യ​​പ്ര​​ദ​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്.

Latest News

Up